ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്രീമതി ജിജി പോൾ വാളാട്, റോസമ്മ ചാക്കോ കാട്ടിക്കുളം, അമ്പിളി സി.ബി ആറാട്ടുതറ എന്നിവർ സ്റ്റഫ്ഡ് ടോയ്സ്, കുട നിർമാണം എന്നിവയിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. പുതിയ വിദ്യാഭ്യാസ പദ്ധതി വിഭാവനംചെയ്യുന്ന തൊഴിൽ നൈപുണി വികാസം ഇതിലൂടെ സാധ്യമാക്കാൻ കഴിയുന്നു. ഭാവിയിൽ ‘സ്വന്തം പ്രയത്നം സ്വന്തം സമ്പാദ്യം’ എന്ന ഈ പദ്ധതി ആശയത്തിലൂടെ ആത്മവിശ്വാസം കൈവരിക്കാനും വിദ്യാർഥികൾക്ക് സാധിക്കും.
കൂടുതൽ വാർത്തകൾ കാണുക
കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
മാനന്തവാടി: മാലിന്യ മുക്താം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. ബിആർസി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി...
എ.പി പാച്ചർ സ്മാരക പുരസ്കാരം സമ്മാനിച്ചു
മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എ പി പാച്ചറുടെ സ്മരണാർഥം കോഴിക്കോട് ചിലങ്കം കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എ പി പാച്ചർ പുരസ്കാരം പത്മശ്രീ ചെറുവയൽ...
സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
മാനന്തവാടി: മാനന്തവാടി അസാപ്പ് സ്കിൽ പാർക്കിൽ ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രാജുവേറ്റ് ഇന്റെൺ റിസ്വാന തസ്നിം സ്വാഗതം പറഞ്ഞു....
‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു
നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ' ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...
ആടിനെ വിതരണം ചെയിതു
സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിൽ...
എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം
മാനന്തവാടി: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി...
Average Rating