വയനാട് ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗപ്ര സഹന പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗപ്ര സഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന കണക്റ്റ് വയനാട് എന്ന പദ്ധതിയുടെ കൽപ്പറ്റ ഡിവിഷനിലെ ഉദ്ഘാടനം വൈത്തിരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എൻ സി പ്രസാദ് നിർവഹിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളൻറ് കൗൺസിലിംഗ് സെൽ വയനാട് നേതൃത്വം നൽകുന്ന ഈ പദ്ധതിയിൽ വൈത്തിരി പഞ്ചായത്ത് അംഗം കെ കെ തോമസ് ,പ്രിൻസിപ്പൽ ഇൻചാർജ് മുജീബ് എ, വൈസ് പ്രിൻസിപ്പാൾ പ്രിയ രഞ്ജിനി, പിടിഎ എക്സിക്യൂട്ടീവ് അംഗം റഷീദ് ഒ ക്കെ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ പാനൽ അംഗങ്ങളായ അജ്മൽ സാദിഖ്, ദീപമരിയദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾ കാണുക
സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
മാനന്തവാടി: മാനന്തവാടി അസാപ്പ് സ്കിൽ പാർക്കിൽ ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രാജുവേറ്റ് ഇന്റെൺ റിസ്വാന തസ്നിം സ്വാഗതം പറഞ്ഞു....
‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു
നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ' ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...
ആടിനെ വിതരണം ചെയിതു
സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിൽ...
എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം
മാനന്തവാടി: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി...
മുണ്ടക്കൈ , ചൂരൽമല ദുരന്തബാധിതർക്ക് പരിശീലനം നൽകി
മേപ്പാടി: മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട കുടുംബങ്ങളിൽ നിന്നുള്ള 30 യുവതികൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പരിപാടിയായ അറൈസ് മേപ്പാടിയുടെ ഭാഗമായി ഫാഷൻ ഡിസൈനിങ്ങിൽ 30 ദിവസത്തെ...
പ്രവാസി സംഗമം സംഘടിപ്പിച്ചു
കൽപ്പറ്റ: പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരത് ദിവസ് പ്രവാസി സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു യൂത്ത്...
Average Rating