കടുവയെ ഉടൻ പിടികൂടണം; കാത്തോലിക്ക കോൺഗ്രസ്

 

പുൽപള്ളി: അമരക്കുനി, കാപ്പിസെറ്റ് ഭാഗത്തു ഭീതിവിതച്ചു വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് കാത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. കാപ്പിക്കുരു, കുരുമുളക് എന്നിവ വിളവെടുക്കുന്ന സമയങ്ങളിൽ കടുവാഭീതി മൂലം കർഷകർക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. സർക്കാരും വനം വകുപ്പും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കടുത്ത പ്രക്ഷോഭ പരിപാടികൾ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കാത്തോലിക്ക കോൺഗ്രസ് ഫൊറോനാ ഡയറക്ടർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. കെ.പി സാജു, ഫാ. ബിജു മാവറ, ഫാ. സോമി വടയാപറമ്പിൽ, ഫാ. ബിജു ഉറുബിൽ, സജി വിരിപ്പമറ്റം, ജോർജ് പഴുക്കാല, ബെന്നി, ജോസ് പള്ളത്ത്, ബാബു കണ്ടത്തിൻകര, സൂരജ് കുന്നക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *