സർവജന സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ വിളംബര ജാഥ നടത്തി

Ad

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വർണ്ണാഭമായ തുടക്കം. ജനുവരി പത്താം തീയതി നടക്കുന്ന, ഒരു വർഷം നീണ്ടു നിൽക്കുന്ന 75 ആം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന വിളംബര ജാഥയാണ് സുൽത്താൻ ബത്തേരിയെ ഇളക്കി മറിച്ചത്. സൈക്കിൾ റാലി, വിവിധയിനം പ്ലോട്ടുകൾ, ലേസിയം, കൈകൊട്ടിക്കളി, കഥകളി, തെയ്യം, ശിങ്കാരിമേളം, തൈക്കോണ്ടോ, തുടിതാളം, എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൂൾ ഫുട്ബോൾ ടീം എന്നിവയുടെ അകമ്പടിയോടെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അണിനിരന്ന വർണ്ണാഭമായ വിളംബര ജാഥയാണ് സുൽത്താൻബത്തേരിയെ പ്രകമ്പനം കൊള്ളിച്ചത്. സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ ടി കെ രമേശ് ഫ്ലാഗ് ഓഫ് ചെയ്ത വിളംബര ജാഥയിൽ ശ്രീ ടോം ജോസഫ്, ശ്രീമതി എൽസി,ശ്രീ പൗലോസ്, ശ്രീമതി പ്രിയ വിനോദ്, ശ്രീമതി ലിഷ , ശ്രീമതി രാധ രവീന്ദ്രൻ, ശ്രീ അബ്ദുൽ അസീസ് മാടാല, ശ്രീ സംഷാദ്, ശ്രീ ഷൌക്കത്ത് കളിക്കൂടൻ, ശ്രീ സി പി വർഗീസ്, ശ്രീമതി റിസാനത്ത് സലീം, ശ്രീ ഷബീർ അഹമ്മദ്‌ കെ എം, മാത്യു ഓലപ്പുരക്കൽ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ നാസർ, വി എച്ച്എസ് സി പ്രിൻസിപ്പാൾ ശ്രീമതി അമ്പിളി രഞ്ജിത്ത്, ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ജിജി ജേക്കബ്. എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *