കണക്ട് വയനാട് പട്ടികവർഗ്ഗ വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക് വെള്ളമുണ്ട ഡിവിഷനിൽ തുടക്കമായി

തരുവണ: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് വയനാട് ജില്ലയിൽ പ്രത്യേകമായ നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ കണക്ട് വയനാട് വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക് വെള്ളമുണ്ട ഡിവിഷനിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ തുടക്കമായി. കരിയർ ഗൈഡൻസ് ആൻഡ് അഡോൾസൻസ് കൗൺസിലിങ്ങ് സെൽ വയനാട് ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതിയിലൂടെ കൗമാരക്കാരായ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ, വ്യക്തിത്വ വികസനം, കരിയർ പ്ലാനിങ്ങ്, കരിയർ ഗൈഡൻസ്, ലൈഫ് സ്കിൽ പരിശീലനം തുടങ്ങിയ എട്ടിലധികം സെഷനുകളിലായി അതത് സ്കൂളിൽ വച്ച് തന്നെ പ്രത്യേകമായി സജ്ജീകരിച്ച ക്ലാസ്സുകൾ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരെ ഉപയോഗിച്ച് കൊണ്ട് നടപ്പിലാക്കുകയാണ്. തരുവണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് നടന്ന വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം ജില്ലാ ലക്ഷേമകാര്യ സ്ഥിരം സതിമിതി അദ്ധ്യഷൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് വൈശ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരക്ഷകർതൃ പ്രതിനിധികളായ കെ.സി.കെ നജ്മുദ്ധീൻ, നാസർ സാവാൻ, ഇസ്മയിൽ.കെ, ശ്രീജ. എം എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പാൾ ജെസ്സി.എം.ജെ , സ്വാഗതവും ഹെഡ്മിസ്ട്രസ്സ് നിർമ്മല ജോസഫ് നന്ദിയും പറഞ്ഞു. മാനന്തവാടി ബി.ആർ. സി യിലെ ബി.പി.സി സുരേഷ് കെ.കെ, മുൻ ബി.പി.സി മുഹമ്മദലി. കെ.എ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും നാൽപ്പത്തി രണ്ട് കുട്ടികൾ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *