യു.എ.ഫ്.പി.എ മേപ്പാടി ഗോൾഡൻ ബെൽസ് ബഡ്‌സ് സ്കൂൾ നിർമ്മാണം ഏറ്റെടുത്തു

കൽപ്പറ്റ: യുണൈറ്റഡ് ഫാർമേഴ്‌ർസ് ആൻഡ്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നാലാമത് ദേശീയ വാർഷിക സമ്മേളനം ദി അഗ്രെറിയൻ ഐ വി. ദേശീയചെയർമാൻ സിബി തോമസ് വാഴക്കൽ വയനാട് മുട്ടിൽ എം ആ ർ ഓഡിറ്റോറിയത്തിലെ സമ്മേളനനഗരിയിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. സംഘടനപൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. ഹൃദയപൂർവ്വം യു എഫ് പി എ പദ്ധതിവഴി സംഘടന മേപ്പാടിയിൽ നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ച ഗോൾഡൻ ബെൽസ് ബഡ്‌സ് സ്കൂൾ കെട്ടിടത്തി ന്റെ 3ഡി എലിവേഷൻ മേപ്പാടി പഞ്ചായത്ത്‌ പ്രസി. കെ . ബാബുവിന് കൈമാറിക്കൊണ്ട് എം. എ ൽ. എ ടി . സിദ്ദിഖ് നിർമ്മാണപ്രഖ്യാപനം നടത്തി. ചടങ്ങിൽ ചെയർമാൻ സിബി തോമസ് അധ്യക്ഷത വഹിച്ചു. മെന്റർ സാബു കണ്ണക്കാംപറമ്പിൽ, കൺവീനർ അജികുര്യൻ, ട്രഷറർ ജോസ് എം. എ സംസാരിച്ചു. സംഘടനയുടെ പുതിയ ചെർമാനായി എമിൺസൺ തോമസ്സിനെയും, ജനറൽ കൺവീന റായി സിറാജ്ജുദ്ധീൻ കോഴിക്കോട്, ട്രഷറർ ജോസ് എം എ എന്നിവരെയും തിരഞ്ഞെടുത്തു. സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. നൂതന കൃഷിഉപകരണങ്ങളുടെയും, മരുന്നുകൾ, വളങ്ങൾ, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും പ്രദർശിപ്പിച്ചു. യോഗത്തിൽ വൈസ്. ചെയർമാൻ നയിമുദ്ധീൻ സ്വാഗതവും രക്ഷാധികാരി എം. ആ ർ മോഹനൻ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *