കിളിക്കൊഞ്ചൽ കലോൽസവം നടത്തി
കൽപറ്റ: കൽപറ്റ നഗരസഭയിലെ 27 ൽ അധികം അങ്കണവാടികളിൽ നിന്നായി 300 ൽ പരം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കിളിക്കൊഞ്ചൽ കലോൽസവം നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭ 2024 – 25 പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കിളികൊഞ്ചൽ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിലാണ് സംഘടിപ്പിച്ചത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ പള്ളിയാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഒ.സരോജിനി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കേയംതൊടി മുജീബ്, അഡ്വ. എ പി മുസ്തഫ, രാജാറാണി. സി.കെ.ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ. കെ. അജിത, റൈഹാനത്ത് വടക്കേതിൽ, ജൈന ജോയ് , സാജിത മജീദ്, റജുല നിജിത , ശ്യാമള, പുഷ്പ, ശ്രീജ ടീച്ചർ, അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ ഗീത സ്വാഗതവും, കൗൺസിലർ ഷരീഫ ടീച്ചർ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
ബൈക്ക് റാലിക്ക് സ്വീകരണം നൽകി കമ്പളക്കാട് വ്യാപാരികൾ
കമ്പളക്കാട്: ടൗണിൽ കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ജൂബിലിയോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിക്ക് സ്വീകരണം നൽകി. യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദൻ വാവാച്ചി സെക്രട്ടറിമാരായ ജംഷീദ്...
ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം
കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്
കൽപ്പറ്റ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്. നാല് ഇനങ്ങളിലായി ഇരുപത്തിയാറ് കുട്ടികൾ മത്സരിച്ചു. . പണിയനൃത്തം, ഇരുളനൃത്തം, മിമിക്രി (എച്ച്.എസ്., എച്ച്.എസ്.എസ്.)...
മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്
*സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ അതൃപ്തി മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് മുസ്ലീം ലീഗിന് അതൃപ്തിക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം...
വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി-വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്ബതരമണിക്കാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയിൽ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ...
ഐസിബാലകൃഷ്ണനും, എൻ ഡി അപ്പച്ചനും ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കോൺഗ്രസ് മുൻ നേതാവ് കെ...
Average Rating