ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം

കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ സർട്ടിഫിക്കേഷനുകൾ അമ്പലവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ഡിസ്ട്രിക്ട് പ്രവാസി വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വാപ്‌കോ ലിമിറ്റഡ്) ലഭിച്ചു. സേവനങ്ങളിലെ ഗുണമേന്മ, സാമൂഹിക പ്രതിബദ്ധത എന്നിവക്കാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഐഎസ്ഒ 9001:2015 (ക്വാളിറ്റി മാനേജ്‌മന്റ് സിസ്റ്റം) ലഭിക്കുന്ന ജില്ലയിലെ ഏക പലവക സഹകരണ സംഘവും, ഐഎസ്ഒ 26000:2010 (ഗൈഡൻസ് ഓൺ സോഷ്യൽ റെസ്പോൺസിബിലിറ്റി) ലഭിക്കുന്ന സംസ്ഥാനത്തെ ഏക സഹകരണ സംഘവുമാണ് വാപ്‌കോ ലിമിറ്റഡ്.
2018 ലാണ് സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചത്. വയനാട് ജില്ലയിലെ പ്രവാസി സമൂഹത്തിന്റെ ഉന്നമനവും, പുനരധിവാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘത്തിന്റെ സാമൂഹിക പ്രതിബദ്ധതിയിലൂന്നിയുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമാണിതെന്ന് പ്രസിഡന്റ് കെ കെ നാണു, ചീഫ് എക്സിക്യൂട്ടീവ് ശ്രീജിഷ് സി കെ എന്നിവർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *