സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്
കൽപ്പറ്റ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്. നാല് ഇനങ്ങളിലായി ഇരുപത്തിയാറ് കുട്ടികൾ മത്സരിച്ചു. . പണിയനൃത്തം, ഇരുളനൃത്തം, മിമിക്രി (എച്ച്.എസ്., എച്ച്.എസ്.എസ്.) എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചു.
പണിയസമുദായത്തിൻ്റെ ജീവിത സംസ്കാരത്തിൻ്റെ ഭാഗമായ പണിയനൃത്തം പരമ്പരാഗതമായ വസ്ത്രാഭരണങ്ങൾ (മുടചുൾ, കുരിക്കല്ല, താലി കല്ല/പണതാലി) അണിഞ്ഞും വാദ്യോപകരണങ്ങൾ (തുടി, ചീനം, മണി) ഉപയോഗിച്ചുമാണ് അവതരിപ്പിച്ചത്. രതീശ് കല്ലൂരാണ് വിദ്യാർത്ഥിനികളെ പണിയ നൃത്തം പരിശീലിപ്പിച്ചത്.
ഇരുളനൃത്തം അട്ടപ്പാടിയിലെ ഇരുളഗോത്ര വിഭാഗത്തിൻ്റെ തനതു കലാരൂപമാണ്.
കുഴൽ, കൈമണി, പൊറൈ, ധവിൽ
ജാലറൈ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തം നിലയിൽ പരിശീലനം നേടിയാണ് ഉപജില്ല മുതൽ സംസ്ഥാന കലോത്സവം വരെ എത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ അട്ടപ്പാടി സ്വദേശികളായ അജിത എ, ഷൈനി സി.എസ്. എന്നിവരാണ് ഇരുളനൃത്തത്തിന് നേതൃത്വവും പരിശീലനവും നല്കിയത്.
മിമിക്രി മത്സരത്തിന് തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷവും സംസ്ഥാന തലത്തിൽ ഏ ഗ്രേഡ് നേടുന്നതിന് സ്കൂളിന് കഴിഞ്ഞു. ഇത്തവണ ഹയർ സെക്കൻ്റി വിഭാഗത്തിൽ നിന്ന് നന്ദന വി.എം. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അഞ്ജലി സുരേഷ് എന്നീ വിദ്യാർത്ഥികളാണ് എ ഗ്രേഡ് നേടിയത്. ശബ്ദാനുകരണ കലയെ
അറിവും അനുഭവവുമാക്കി മാറ്റുന്ന വ്യത്യസ്തമായ അവതരണ സമീപനം മിമിക്രിയിൽ കൊണ്ടുവരാൻ ഇവർക്ക് സാധിച്ചു. പരിശീലകൻ റിനീഷ് കണ്ണൂരാണ്.കുട്ടികളുടെ സർഗാത്മക ശേഷികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം നല്കുന്നതിനും പട്ടികവർഗ്ഗ വികസന വകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും കൃത്യമായി ഇടപെടുന്നതിൻ്റെ തെളിവാണ് കുട്ടികളുടെ വിജയം. പ്രഥമ അധ്യാപകൻ സദൻ ടി.പി., സീനിയർ സൂപ്രണ്ട് ധനലക്ഷമി എം. അധ്യാപകർ, ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമവും വിദ്യാർത്ഥികളുടെ വിജയത്തിനു പിന്നിലുണ്ട്.
കൂടുതൽ വാർത്തകൾ കാണുക
ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം
കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ...
മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്
*സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ അതൃപ്തി മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് മുസ്ലീം ലീഗിന് അതൃപ്തിക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം...
വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി-വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്ബതരമണിക്കാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയിൽ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ...
ഐസിബാലകൃഷ്ണനും, എൻ ഡി അപ്പച്ചനും ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കോൺഗ്രസ് മുൻ നേതാവ് കെ...
പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റയും മോർ തോമാശ്ലീഹായുടെയും ഓർമ്മപ്പെരുന്നാളും ആദ്യഫല സമർപ്പണവും ജനുവരി 11,12(ശനി, ഞായർ)തിയ്യതികളിൽ ആഘോഷിക്കും. ശനിയാഴ്ച വൈകുന്നേരം...
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പനമരം: ദാസനക്കരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പയ്യമ്പള്ളി പുതിയിടം കോളനിയിലെ മഹേഷ് (39) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. പനമരം – പുഞ്ചവയൽ റോഡിൽ വട്ടവയൽ ജങ്ഷനിലായിരുന്നു...
Average Rating