മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്

*സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ അതൃപ്തി

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് മുസ്ലീം ലീഗിന് അതൃപ്തിക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം
ദുരിത ബാധിതർക്ക് 100 വീടുകൾ നിർമിച്ചു നൽകും എന്നതാണ് ലീഗിന്റെ പ്രഖ്യാപനം.സർക്കാരുമായി യോജിച്ച് നിർമിക്കാമെന്നായിരുന്നു ആലോചന.എന്നാൽ പുനരധിവാസത്തിന് സർക്കാർ നിശ്ചയിച്ച നിരക്കും ,കാലാവധിയും തൃപ്തികരം അല്ലെന്നാണ് ലീഗിന്റെ നിലപാട്.വീട് വെക്കാൻ ഒരു സ്‌കൊയർഫീറ്റിന് 1000 രൂപയാണ് സർക്കാർ നിശ്ചയിച്ചത്.1000 സ്‌കൊയർഫീറ്റിന് 30 ലക്ഷം വരും.എന്നാൽ നിരക്ക് കൂടൂതൽ ആണെന്നും,സ്വന്തം നിലക്ക് നിർമ്മിച്ചാൽ ഇത്രത്തോളം വരില്ലെന്നാണ് ലീഗ് പറയുന്നത്.
ഊരാളുങ്കലിന് നിർമാണ ചുമതല നൽകിയത് അഴിമതി ആണെന്നും ലീഗ് യോഗത്തിൽ അഭിപ്രായം ഉയർന്നു.മാത്രമല്ല സർക്കാർ പദ്ധതി സമയബന്ധിതമായി തീർക്കാനാകില്ലെന്നും ലീഗ് വിലയിരുത്തുന്നു.സർക്കാർ മാനദണ്ഡങ്ങലിലെ അതൃപ്തി നേരിട്ട് അറിയിക്കും,ഇതിൽ മാറ്റം വരുത്തിയാൽ മാത്രം സർക്കാരുമായി സഹകരിക്കുന്ന കാര്യം പുനരാലോജിക്കാനുമാണ് ലീഗ് തീരുമാനം.36 കോടിയോളം രൂപയാണ് ലീഗ് പുനരധിവാസത്തിനായി പിരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *