ഐസിബാലകൃഷ്ണനും, എൻ ഡി അപ്പച്ചനും ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കോൺഗ്രസ് മുൻ നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ, എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തു പുറത്തുവന്ന കത്തിലെ പരാ മർശങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് നീക്കം ഇതോടെ എൻഎം വിജയന്റെ ആത്മഹത്യാക്കേസിന് പുതിയ മാനം നൽകുകയാണ്. അതിവേഗ നീക്കങ്ങളിലൂടെ എംഎൽഎയെ അടക്കം അറസ്റ്റു ചെയ്യാനാണ് പോലീസ് നീക്കമെന്നാണ് സൂചന സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ച ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥൻ തുടങ്ങിയവർക്ക് കുരുക്ക് മുറുകുകയായിരുന്നുഎൻഎം വിജയന്റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേർത്തു.
കൂടുതൽ വാർത്തകൾ കാണുക
ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം
കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്
കൽപ്പറ്റ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്. നാല് ഇനങ്ങളിലായി ഇരുപത്തിയാറ് കുട്ടികൾ മത്സരിച്ചു. . പണിയനൃത്തം, ഇരുളനൃത്തം, മിമിക്രി (എച്ച്.എസ്., എച്ച്.എസ്.എസ്.)...
മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്
*സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ അതൃപ്തി മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് മുസ്ലീം ലീഗിന് അതൃപ്തിക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം...
വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി-വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്ബതരമണിക്കാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയിൽ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ...
പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റയും മോർ തോമാശ്ലീഹായുടെയും ഓർമ്മപ്പെരുന്നാളും ആദ്യഫല സമർപ്പണവും ജനുവരി 11,12(ശനി, ഞായർ)തിയ്യതികളിൽ ആഘോഷിക്കും. ശനിയാഴ്ച വൈകുന്നേരം...
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പനമരം: ദാസനക്കരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പയ്യമ്പള്ളി പുതിയിടം കോളനിയിലെ മഹേഷ് (39) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. പനമരം – പുഞ്ചവയൽ റോഡിൽ വട്ടവയൽ ജങ്ഷനിലായിരുന്നു...
Average Rating