ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പനമരം: ദാസനക്കരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പയ്യമ്പള്ളി പുതിയിടം കോളനിയിലെ മഹേഷ് (39) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. പനമരം – പുഞ്ചവയൽ റോഡിൽ വട്ടവയൽ ജങ്ഷനിലായിരുന്നു അപകടം. പനമരം ഭാഗത്തുനിന്ന് വന്ന ലോറി ദാസനക്കരയിൽ നിന്നും പനമരത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം.സ്കൂട്ടർ ഓടിച്ച മഹേഷ് തെറിച്ചു വീണ് ലോറിക്ക് അടിയിൽപെട്ട് ശരീരത്തിൽ ലോറി കയറിയിറങ്ങി. ഉടൻ വയനാട് മെഡി ക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൂടുതൽ വാർത്തകൾ കാണുക
തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി
മീനങ്ങാടി: ഐ എൻടിയുസി മീനങ്ങാടി മണ്ഡലം മോട്ടോർ തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി. ഐ എൻ ടിയു സി മീനങ്ങാടി മണ്ഡലം പ്രസിഡന്റ്...
ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ
കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ...
എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്ണൻ കടിച്ചുതൂങ്ങരുത്: കെ റഫീഖ്
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ...
ചിത്രഗിരി സെൻ്റ് ജോർജ് ദേവാലയ തിരുനാളിന് കൊടിയേറി
വടുവൻചാൽ: ചിത്രഗിരി സെന്റ് ജോർജ് ഇടവക ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ. ജോയ് തുരുത്തേൽ കൊടിയേറ്റി. ഇടവക വൈദികരായ ഫാ. കുര്യാക്കോസ് കുന്നത്ത്,...
വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി
വാകേരി: വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ ജനുവരി 19 വരെ നടക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമായി.ഇടവക വികാരി ഫാ. ജെയ്സ് പൂതക്കുഴി തിരുനാളിന് കൊടിയേറ്റി. തുടർന്ന് കുർബാനയും...
Average Rating