വയനാട് പുനരധിവാസം* *എൽസ്റ്റൺ , നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി*

 

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗവും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായത്. ദുരന്തബാധിതരുടെ പുനരധിവാസം ദുരന്തനിവാരണ നിയമപരിധിയിൽ ഉൾപ്പെടുന്നതിനാലാണ് ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നത്. ദുരന്തബാധിതരുടെ ആവശ്യം പരിഗണിച്ചാണ് പുനരധിവാസ ഭൂമി കണ്ടെത്തിയത്. ജീവനോപാധി ഉറപ്പാക്കുന്നതിന് എല്ലാവർക്കും ഒരു സ്ഥലത്ത് ഒരുമിച്ച് താമസിക്കാൻ കഴിയും വിധം അതിജീവിതർക്ക് നഷ്ടപ്പെട്ട സ്ഥലത്തിന്റെ അടുത്തായി കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പു നൽകുകയാണ് പുനരധിവാസ ടൗൺഷിപ്പിലൂടെ ലക്ഷ്യമാക്കുന്നത്.

ടൗൺഷിപ്പിനായി വിസ്തൃതി കൂടിയ എസ്റ്റേറ്റ് ഭൂമികൾ ഉൾപ്പെട്ട 31 സ്ഥലങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ പരിഗണിച്ചത്. വിവിധ തലങ്ങളിൽ നിന്നും ജനപ്രതിനിധികൾ, ദുരന്ത ബാധിതർ എന്നിവരുമായി കൂടിയാലോചിച്ച് സാങ്കേതിക സമിതി 9 സ്ഥലങ്ങളിലേക്ക് പട്ടിക ചുരുക്കി. കണ്ടെത്തിയ 9 സ്ഥലങ്ങളിൽ നിന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച സാങ്കേതിക സമിതി പഠനം നടത്തിയാണ് എൽസ്റ്റൺ- നെടുമ്പാല എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കൽ നടപടി സ്വീകരിക്കുന്നത്. പുനരധിവാസത്തിനായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ ദുരന്ത സാധ്യതാ മേഖലയ്ക്ക് പുറത്താണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് സംസ്ഥാനം ദുരന്തനിവാരണ അതോറിറ്റി ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തിയത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കൽ നടപടികളെങ്കിലും നഷ്ടപരിഹാരം കണക്കാക്കുന്നത് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ്. നഷ്ടപരിഹാരം മുൻകൂർ നൽകി ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. നിലവിൽ സിവിൽ കോടതിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനിൽക്കുന്നതിനാൽ നിലവിലെ കൈവശക്കാരിൽ നിന്നും ബോണ്ട് വാങ്ങിയതിനു ശേഷം നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതി വ്യവസ്ഥ. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായുള്ള സർവ്വെ വിലനിർണയ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളതാണ്. ഭൂമിയുടെ സർവ്വെ, വില നിർണയ നടപടികളും നഷ്ടപരിഹാരനിർണയവും രണ്ടാഴ്ചക്കകം പൂർത്തീകരിക്കുമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ടി. സിദ്ദിഖ് എം.എൽ.എ, എ.ഡി.എം കെ. ദേവകി, പുനരധിവാസം സ്‌പെഷൽ ഓഫീസർ ഡോ. ജെ.ഒ അരുൺ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ്, ജില്ലാ ടൗൺ പ്ലാനർ മിന്നു പത്രോസ്, ജില്ലാ ജിയോളജിസ്റ്റ് ഷെൽജു മോൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ രാജി വർഗ്ഗീസ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *