മുണ്ടക്കൈ- ചൂരൽമല ദുരന്തം എഐവൈഎഫ് അതിജീവന മാർച്ച് നടത്തി
കൽപറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് അതിജീവന മാർച്ച് നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് മേപ്പാടിയിൽ നിന്ന് ദുരന്തത്തെ അതിജീവിച്ച ജിജേഷും പ്രദീപനും ജാഥാ ക്യാപ്റ്റൽ ടി ടി ജിസ്മോന് പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്തു. നാല് മണിയോടെ മാർച്ച് കൽപറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ എത്തി. തുടർന്ന് നടന്ന പോസ്റ്റ് ഓഫീസ് ധർണ സിനിമാ സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുമേഷ് ബത്തേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ, പി കെ മൂർത്തി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ സ്വാഗതവും, ജസ്മൽ അമീർ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി
മീനങ്ങാടി: ഐ എൻടിയുസി മീനങ്ങാടി മണ്ഡലം മോട്ടോർ തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി. ഐ എൻ ടിയു സി മീനങ്ങാടി മണ്ഡലം പ്രസിഡന്റ്...
ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ
കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ...
വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി
വാകേരി: വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ ജനുവരി 19 വരെ നടക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമായി.ഇടവക വികാരി ഫാ. ജെയ്സ് പൂതക്കുഴി തിരുനാളിന് കൊടിയേറ്റി. തുടർന്ന് കുർബാനയും...
കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
മാനന്തവാടി: മാലിന്യ മുക്താം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. ബിആർസി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി...
ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ - 40 യുടെ ഭാഗമായി...
Average Rating