സംയോജിത ആശയ വിനിമയ പരിപാടി ബത്തേരിയിൽ തുടങ്ങി

സുൽത്താൻബത്തേരി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമവികസന പദ്ധതികൾ സംബന്ധിച്ച രണ്ടു ദിവസത്തെ സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടിക്ക് ബത്തേരിയിൽ തുടക്കമായി മുനിസിപ്പൽ ടൗൺ ഹാളിൽ നഗരസഭാ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സ്വച്ഛ ഭാരത അഭിയാൻ പോലെയുളള പദ്ധതികളിലൂടെ ബത്തേരി യാഥാർ ത്ഥ്യമാക്കിയ ശുചിത്വ നഗര മാതൃക കൂടുതൽ വ്യാപകമാകണമെന്ന് അദ്ദേഹം പറഞ്ഞു. കാർഗിൽ വിജയ ത്തിൻ്റെ ഇരുപത്ത ഞ്ചാം വാർഷികത്തി ൻ്റെ ഭാഗമായി മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തുന്ന വിപുലമായ ഫോട്ടോ പ്രദർശനവും നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷാമില ജുനൈസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാലി പൗലോസ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കണ്ണൂർ അസിസ്റ്റൻറ് ഡയറക്ടർ ബിജു കെ.മാത്യു, ടെക് നിക്കൽ അസിസ്റ്റൻ്റ് കെ.എസ്.ബാബു രാജൻ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംയോജിത ശിശു വികസന പദ്ധതിയു മായി ചേർന്നാണ് പരിപാടി സംഘടിപ്പി ക്കുന്നത്. കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ചള്ള പ്രദർശനത്തിനു പുറമേ അനീമിയ, സിക്കിൾസെൽ നിർണയ ക്യാമ്പ് , ഇന്ത്യ പോസ്റ്റിൻ്റെ ആധാർ തിരുത്തൽ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *