മുഖച്ഛായ മാറി വെള്ളമുണ്ട പബ്ലിക്‌ ലൈബ്രറി; ഉദ്ഘാടനം 24 ന്

Ad

വെള്ളമുണ്ട:1936 ൽ സ്ഥാപിതമായ വെള്ളമുണ്ട പബ്ലിക്‌ ലൈബ്രറിയുടെ നവീകരണാർത്ഥം ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 18 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി. 2025 ജനുവരി 24 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിക്കും.
ഉദ്ഘാടനപരിപാടികൾ വിജയിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത് ചെയർമാനായികൊണ്ടുള്ള 51 അംഗം സംഘാടക സമിതി രൂപീകരിച്ചു. ലൈബ്രറി പ്രസിഡന്റ്‌ എം. മോഹനകൃഷ്ണൻ, സെക്രട്ടറി എം. സുധാകരൻ,താലൂക്ക് ലൈബ്രറി കൗൺസിലംഗം എം.മുരളീധരൻ, എം. മണികണ്ഠൻ,മിഥുൻ മുണ്ടക്കൽ,ഖമർ ലൈല,കെ.കെ സുരേഷ്, എം. നാരായണൻ,സൂപ്പി പള്ളിയാൽ ,എൻ.കെ ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *