ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) ടൂറിസം മെഗാ ബി2ബി മീറ്റ് നടത്തും

കൽപറ്റ: വയനാട് ഫെസ്റ്റിനോട് അനുബന്ധിച്ച് ഏപ്രിൽ മാസത്തിൽ ടൂറിസം മെഗാ ബി2ബി മീറ്റ് വയനാട്ടിൽ നടത്താൻ കൽപറ്റയിൽ ചേർന്ന ആക്ട എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
വയനാട്ടിലെ ടൂറിസം പ്രമോഷന്റെ ഭാഗമായി ജില്ലയിലെ ചെറുകിട -ഇടത്തരം ടൂറിസം സംരംഭകരെ അടക്കം പങ്കെടുപ്പിച്ച് ദേശീയ തലത്തിലെ പ്രമുഖ ടൂർ -ട്രാവൽ ഓപ്പറേറ്റർമാരെ വയനാട്ടിലെത്തിച്ച് ആയിരിക്കും വയനാട് മെഗാ ബി2ബി മീറ്റ്. ജില്ലാ കമ്മിറ്റി തീരുമാനമനുസരിച്ച്
ദുരന്തബാധിതരുടെ വിനോദ യാത്രയ്ക്ക് നേതൃത്വം നൽകിയ എക്സിക്യൂട്ടീവ് അംഗങ്ങളായ രമേഷ് മേപ്പാടി, ആകർഷ, ശോഭ ജോയ് എന്നിവരെ യോഗം അനുമോദിച്ചു. അലി ബ്രാൻ, അനീഷ്‌ വരദൂർ, രമിത്ത് രവി, അജൽ ജോസ്, രമേഷ് മേപ്പാടി, ദിലീപ്, വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *