സമര പ്രഖ്യാപന കൺവൻഷൻ നടത്തി
മാനന്തവാടി: അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 22ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്കിനു മുന്നോടിയായി മാനന്തവാടി താലൂക്ക് സമര പ്രഖ്യാപന കൺവൻഷൻ നടത്തി.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡി എ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുത്ത് കാര്യക്ഷമമായി നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കൺവൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻ്റ് പി. പി.സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എ. പ്രേംജിത്ത്, കെ. ജി. ഒ. എഫ്. ജില്ലാ സെക്രട്ടറി അമൽ വിജയ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷമീർ. കെ, അനില. പി. കെ.എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖലാ സെക്രട്ടറി പുഷ്പ. വി. സ്വാഗതവും മേഖല പ്രസിഡന്റ് മധു. എൻ. എം. നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
പ്രതിഷേധ മാർച്ചും ധർണയും നടത്തി
പൊഴുതന: യു.ഡി.എഫ് പൊഴുതന പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മണിക്ക് അഴിമതി, സ്വജനപക്ഷപാതം, വികസനമുരടിപ്പ്, ലൈഫ് ഭവന പദ്ധതി തിരുമറി,മാലിന്യ നിർമ്മജനം എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് പൊഴുതന ഗ്രാമപഞ്ചായത്തിലേക്ക്...
വയനാട് സോണൽ കലോത്സവം; സംഘാടക സമിതി യോഗം ചേർന്നു
പുൽപ്പള്ളി: കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലെ വയനാട് ജില്ല എഫ്-സോൺ കലോത്സവത്തോടനുബന്ധിച്ച് സംഘാടകസമിതി യോഗം ചേർന്നു. പഴശ്ശിരാജ കോളേജിൽ വെച്ച് നടന്ന സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി
മീനങ്ങാടി: ഐ എൻടിയുസി മീനങ്ങാടി മണ്ഡലം മോട്ടോർ തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി. ഐ എൻ ടിയു സി മീനങ്ങാടി മണ്ഡലം പ്രസിഡന്റ്...
ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ
കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ...
എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്ണൻ കടിച്ചുതൂങ്ങരുത്: കെ റഫീഖ്
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ...
Average Rating