കരകൗശല പ്രദർശന മേളയ്ക്ക് വർണ്ണാഭമായ തുടക്കം

ബത്തേരി: കേന്ദ്ര സർക്കാരിൻ്റെ ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഡവലപ്മെൻ്റ് കമ്മിഷണർ (ഹാൻഡി ക്രാഫ്റ്റ് ) ഓഫിസ് നടത്തുന്ന കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും തൽസമയ നിർമാണ പരിപാടിയും ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. രമ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ഹാൻഡി ക്രാഫ്റ്റ് സർവീസ് സെൻ്റർ അസിസ്റ്റൻ്റ് ഡയറക്ടർ എം.പി സജി കരകൗശല നിർമാണ കലയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജാസ്. എം. എ അധ്യക്ഷത വഹിച്ചു. ഹാൻഡി ക്രാഫ്റ്റ് സെൻ്റർ കോർഡിനേറ്റർ കെ.ജി. വിനോദൻ, ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം സെക്രട്ടറി റഷീദ് ഇമേജ്, പേപ്പർ ക്വില്ലിങ് വർക്ക് ആർട്ടിസ്റ്റ് കെ. ജി. ദാസ് കോളേരി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ സി.കെ.സമീർ, വൈസ് പ്രിൻസിപ്പൽ ഒ. അഷ്റഫ്, കെ.ആർ. രേഷ്മ, ട്രസ്റ്റ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, വി. മുഹമ്മദ് ശരീഫ്, ഗ്രീൻസ് എക്സിക്യൂട്ടീവ് മെമ്പർമാരായ സൂരജ്, നിസി അഹ്മദ്, വിദ്യാർത്ഥി കൗൺസിൽ പ്രതിനിധികളായ ഹയ ഹാഫിസ്, ആദിഷ് മിഷാൽ പങ്കെടുത്തു.
ബാംബൂ മെറ്റീരിയൽസ് കൊണ്ടുള്ള വിവിധ ഉൽപന്നങ്ങൾ, ചിരട്ടയിലും മരക്കൊമ്പുകളിലുമുള്ള നിർമാണങ്ങൾ, കളിമൺ പാത്ര നിർമാണം, പേപ്പർ ക്വില്ലിങ് ആർട്ട് വർക്സ് എന്നിവ മേളയിലെ മുഖ്യ ആകർഷണമാണ്.
വ്യത്യസ്ത ഇനങ്ങളിലായി എസ്. സബിത, പി.വി സവിത, എം.പി സുജിത്ത്, ടി. ദാസൻ, കെ.ജി. ദാസ് എന്നിവർ പ്രദർശനവും പരിശീലനവും നല്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയാണ് പ്രദർശന സമയം. മേള ഈ മാസം 8 ന് സമാപിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *