വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിടിപിസിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവൽ റോഡ് ഷോ നടത്തിയും റാലി നടത്തിയും ആരംഭം കുറിച്ചു കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയം പരിസരത്തുനിന്ന് നിരവധി വാഹനങ്ങളുടെയും കലാരൂപങ്ങളുടെയുംഅകമ്പടിയോടെ എസ് ഭാരത് ഗ്രൗണ്ടിൽ റാലി സമാപിച്ചു. ആതിരമത്തായി, വി.ഡി. ജോസ്, സി.വി. വർഗീസ്, സി. രവീന്ദ്രൻ, ശ്രീജ ശിവദാസ്, സാബു അബ്രഹാം,പ്രിമേഷ്, മുജീബ്,കെ.ടി ഇസ്മാഈൽ , അസ്ലം ബാവ,ജോയ് സെബാസ്റ്റ്യൻ, എൻ വി അനിൽകുമാർ, പി.വി മഹേഷ്, ഇ.ഹൈദ്രു പി.വി അജിത്, ഖാദർ വടുവഞ്ചാൽ,അഷറഫ് കൊട്ടാരം കമ്പ അബ്ദുല്ല ഹാജി,റഫീഖ് മേപ്പാടി കുഞ്ഞുമോൻ മീനങ്ങാടി,സുരേഷ് കേണിച്ചിറ മുനീർ നെടുംകരണ ,ഇ.പി ശിവദാസ്, വി.ഹരിദാസ്, ഓമനകുട്ടൻ ,സന്തോഷ് അമ്പലവയൽ, റോബി,സിജിത് ജയപ്രകാശ് എന്നിവർ റാലിക്ക് നേതൃത്വം നൽകി പൊതുസമ്മേളനം ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയി അധ്യക്ഷതവഹിച്ചു.ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് മുഖ്യ പ്രഭാഷണം നടത്തി.വയനാട് ഫെസ്റ്റിനുള്ളസമ്മാന ക്കൂപ്പൺ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് നിർവഹിച്ചു വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക്വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പദ്ധതി ആയ വയനാട് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു,മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുൽ റസാക്ക് കൽപ്പറ്റ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീനിവാസൻ,ഡി ടി പി സി മാനേജർ പി പി പ്രവീൺ,വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് ശ്രീജ ശിവദാസ് ,കാദർ കരിപ്പൊടി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ബത്തേരി ഡിടിപിസി എക്സിക്യൂട്ടീവ് അംഗം അനിൽകുമാർഎന്നിവർ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ സ്വാഗതവും ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ നന്ദിയും പറഞ്ഞു തുടർന്ന് ഓഫ് ബീറ്റ് ബാൻ്റ് കാലിക്കറ്റിൻ്റെമ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു
കൂടുതൽ വാർത്തകൾ കാണുക
സന്തോഷ് ട്രോഫി താരത്തിന് ആദരവ് നൽകി
പനമരം : ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലമിന് പനമരം കുട്ടി പോലീസ് സ്നേഹോപഹാരം...
നൗഷാദ് രചിച്ചു സുഹാന പാടി നേട്ടം കൊയ്ത് തലപ്പുഴ സ്കൂൾ
തലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം. തലപ്പുഴ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായ സുഹാനയാണ്...
അധ്യാപക-സർവീസ് സംഘടനാ സമര സമിതി കൺവൻഷൻ നടത്തി
കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവീസ് സംഘടനാ സമര സമിതി 22ന് നടത്തുന്ന സൂചനാപണിമുടക്കിനു...
ഹിറ്റാച്ചി മണി സ്പോട്ട് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: മുണ്ടേരി ടവറിൽ എടിഎം/സി.ഡി.എം. ഹിറ്റാച്ചി മണി സ്പോട്ട് കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു സി.ഡി.എം മിഷൻ കൗണ്ടർ കൽപ്പറ്റ...
രണ്ടാം വാർഷികം ആഘോഷിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി രണ്ടാം വാർഷികം ആഘോഷിച്ചു മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...
ചെണ്ട മേളത്തിൽ എഗ്രേഡ് നേടി കല്ലോടി സെന്റ് ജോസഫ്
കൽപ്പറ്റ: സംസ്ഥാന കലോത്സവത്തിൽ ചെണ്ടമേളത്തിൽ എ ഗ്രേഡ് നേടി കല്ലോടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. നിവേദ്യ ഇ. വി, എൽവിസ് ജോസ്, സിദ്ധാർഥ് എസ്,...
Average Rating