സംഭരകത്വ പരിശീലനം നൽകി

മാനന്തവാടി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ-ഓപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സ്വയം തൊഴിൽ വായ്പയെടുക്കുന്നവർക്കായി സംരംഭകത്വ പരിശീലനം നൽകി. സംരംഭം ഫലപ്രാപ്തിയിലെത്തിക്കാൻ നിയമ സാധ്യതകളും അക്കൗണ്ടിങ്ങിലും സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന ലക്ഷ്യം. പരിശീലനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഭാഗമായി ഡബ്ല്യു.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജിനോജ്, പാലത്തടത്തിൽ മൂന്ന് കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കെ.എസ്.ബി.സി.ഡി.സി ചെയർമാൻ അഡ്വ.കെ.പ്രസാദ് അധ്യക്ഷനായ പരിപാടിയിൽ ഡയറക്ടർ ബോർഡ് അംഗം വി.പി.കുഞ്ഞികൃഷ്ണൻ, മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ എന്നിവർ കോർപ്പറേഷന്റെ വിവിധ വായ്പാ വിതരണം നടത്തി. കെ.എസ്.ബി.സി.ഡി.സി ജില്ലാ മാനേജർ ക്ലീറ്റസ് ഡിസിൽവ, മാനന്തവാടി ഉപജില്ലാ മാനേജർ ബിന്ദുവർഗ്ഗീസ്, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ദിശ സുൽത്താൻ ബത്തേരി എച്ച്.ആർ.മാനേജർ എം.പി.സാജിദ്, കെ.എസ്.ബി.സി.ഡി.സി പ്രോജക്ട് മാനേജർ പി.എസ്.പ്രശോഭ്, ഡബ്ല്യു.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എ.ജോസ് എന്നിവർ ക്ലാസ്സെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *