പുറക്കാട്ടിരി മൈസൂർ ദേശീയപാത പ്രശ്നം ഷാഫി പറമ്പിൽ എംപിയുമായി വികസന സമിതി നേതാക്കൾ ചർച്ച നടത്തി

നിർദിഷ്ട പുറക്കാട്ടിരി- മൈസൂർ ദേശീയപാതാ പ്രശ്നം ദേശിയപാത വികസന സമിതി കോഓർഡിനേറ്റർ സോജൻ ആലക്കലിന്റെ നേതൃത്വത്തിൽ വടകര എം പി ഷാഫി പറമ്പിലുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് ചർച്ച നടത്തി
നിർദിഷ്ട ദേശീയപാത യാഥാർഥ്യമാക്കുന്നത്തിന് ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി. വയനാട് എം പി പ്രിയങ്ക ഗാന്ധിയുമായി ഈ വിഷയവും ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2011 മുതൽ നിലനിൽക്കുന്ന രാത്രി യാത്രാ നിരോധനം ഒഴിവാക്കേണ്ടത് മലബാറിന്റെ വികസന മുന്നേറ്റത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു പരിസ്ഥിതിക സാങ്കേതിക വന്യമൃഗ പ്രശ്നങ്ങൾ ഒന്നുമില്ലാതെ നിലവിലുള്ള ഏക പാതയാണിതെന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന വസ്തുതയാണന്നു അദ്ദേഹം ചൂണ്ടിക്കാട്ടി
ചർച്ചയിൽ വികസന സമിതി കോഡിനേറ്റർ സോജൻ ആലക്കൽ കെ പി അബ്ദുൾ മജീദ് ബാലകൃഷ്ണൻ കക്കണ്ടിൽ എം കെ ബാബു പി പി ആലിക്കുട്ടി ആകാശ് തുടങ്ങിയവർ പങ്കെടുത്തു.
എന്ന് കെ എ ആന്റണി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *