നവ കേരള സദസ്സിലെ ജനകീയ ആവശ്യം നടപ്പിലാക്കി സർക്കാർ

മാനന്തവാടി: നവ കേരള സദസ്സിലെ ജനങ്ങളുടെ ആവശ്യമായ കെ.എസ്.ആർ.ടി.സി. ബസ്സ് സർവ്വീസ് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് അഗ്രഹാരം,മാങ്ങലാടി, പന്നിച്ചാൽ വഴിഎള്ളുമന്നം, ഒരപ്പിലേക്ക് സർവീസ് ആരംഭിച്ചു.അഗ്രഹാരം, മാങ്ങലാടി, പന്നിച്ചാൽ
നിവാസികളുടെ ചിറകാല സ്വപ്നം യാഥാർത്ഥ്യമാക്കി.നാട്ടുകാർ വാദ്യഘോഷങ്ങളോടെയും പായസം വിതരണം ചെയ്തും ചടങ്ങ് ആഘോഷമാക്കി.
സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ,പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഫ്ലാഗ് ഓഫ് ചെയ്തു.
എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി തുളസീധരൻ സ്വാഗതം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ, വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, മെമ്പർ സി.സി.സുജാത, ഡി.റ്റി.ഒ. ബൈജു, കെ.ആർ. ജയപ്രകാശ്, പി. പ്രസന്നൻ, പി.ഗിരീഷ് എന്നിവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *