മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ മഹോത്സവം
പുൽപ്പള്ളി: തീർത്ഥാടന കേന്ദ്രമായ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ മഹോത്സവം ജനുവരി 7 മുതൽ 15 വരെ നടത്തപ്പെടുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജനുവരി 7 ചൊവ്വാഴ്ച വൈകീട്ട് 4.30ന് സെമിത്തേരി സന്ദർശനം, 5 മണിക്ക് തിരുനാൾ കൊടിയേറ്റ് എന്നിവ നടക്കും. വി.കുർബ്ബാന, നൊവേന എന്നിവയ്ക്ക് ഫാ.ജസ്റ്റിൻ മൂന്നാനാൽ നേതൃത്വം നൽകും., 8-ന് രാവിലെ 6.30-ന് വി.കുർബ്ബാന, വൈകീട്ട് 5 ന് വി.കർബ്ബാന, നോവേന (ഫാ ജോസ് കരിങ്ങടയിൽ), 9 – ന് രാവിലെ 6.30 – ന് വി.കുർബ്ബാന, വൈകീട്ട് 5 ന് വി.കുർബ്ബാനക്കും നോവേനക്കും ഇടവകയിലെ മുൻ വികാരിമാരായ ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി, ഫാ.ജോസ് തേക്കനാടി, ഫാ ചാണ്ടി പുനക്കാട്ട് ഫാ.തോമസ് മണ്ണൂർ, ഫാ ജോസഫ് നെച്ചിക്കാട്ട്, ഫാ.ജെയിംസ് കുളത്തിനാൽ എന്നിവർ കാർമ്മികത്വം വഹിക്കും
കൂടുതൽ വാർത്തകൾ കാണുക
യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം ഒരാൾ അറസ്റ്റിൽ
പുൽപള്ളി: കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാൾ...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിവ് തെറ്റിക്കാതെ സെന്റ് ജോസഫ് എച്ച്എസ്എസ് കല്ലോടി
കല്ലോടി:കഴിഞ്ഞ 14 വർഷങ്ങളായുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച്എസ്എസ് വിഭാഗത്തിൽ ചെണ്ട തായമ്പക ഇനത്തിലെ എ ഗ്രേഡ് പതിവ് തെറ്റാതെ കരസ്ഥമാക്കി സെന്റ് ജോസഫ് എച്ച്എസ്എസ്...
പുത്തുമല മാലിന്യ നിക്ഷേപ വിവാദം മറുപടിയുമായി എബിൻ മുട്ടപ്പള്ളി
പൊഴുതന: യുഡിഎഫ് പൊഴുതന മണ്ഡലം കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തനിക്കെതിരെ സിപിഎം നടത്തിയ കുപ്രചരണങ്ങൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി മറുപടി...
വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു
കൽപ്പറ്റ:അറുപത്തി മൂന്നാമത് സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ അതിജീവനത്തിന്റെ കഥ നൃത്തമായവതരിപ്പിച്ച വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കലോത്സവ വേദിയിൽ നിന്നും...
പുതുവത്സരാഘോഷവും ജനറൽ ബോഡിയും നടത്തി
എടവക:എടവക പഴശ്ശിനഗർ റസിഡൻസ് അസോസിയേഷന്റെ പുതുവത്സരാഘോഷം റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ശ്രീ. പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എടവക...
സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി.
പുൽപ്പള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോൽസവം നടത്തി. ചീയമ്പം മാർ ബേസിൽ പള്ളിയിൽ നടന്ന പരിപാടി കേന്ദ്ര സെക്രട്ടറി ടി...
Average Rating