പുത്തുമല മാലിന്യ നിക്ഷേപ വിവാദം മറുപടിയുമായി എബിൻ മുട്ടപ്പള്ളി
പൊഴുതന: യുഡിഎഫ് പൊഴുതന മണ്ഡലം കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തനിക്കെതിരെ സിപിഎം നടത്തിയ കുപ്രചരണങ്ങൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി മറുപടി നൽകി പുത്തുമല സ്മശാന ഭൂമിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ പച്ചക്കാട് എന്ന പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വ്യവസായ സ്ഥാപനത്തിലെ ഇ.ടി.പി വാട്ടർ നിക്ഷേപിക്കാൻ കൊണ്ടുപോയ ടിപ്പർ ഡ്രൈവറായ തൻ്റെ സുഹൃത്തുക്കളെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയും വണ്ടികൾ തടഞ്ഞു വെക്കുകയും ചെയ്ത സംഭവത്തിൽ താൻ അവിടെയെത്തിയതാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സിപിഎം കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നും ടിപ്പറിൽ കൊണ്ടുപോയത് കക്കൂസ് മാലിന്യമാണെന്ന് തെളിയിക്കുകയാണെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും എബിൻ മുട്ടപ്പള്ളി പറഞ്ഞു
കൂടുതൽ വാർത്തകൾ കാണുക
നവ കേരള സദസ്സിലെ ജനകീയ ആവശ്യം നടപ്പിലാക്കി സർക്കാർ
മാനന്തവാടി: നവ കേരള സദസ്സിലെ ജനങ്ങളുടെ ആവശ്യമായ കെ.എസ്.ആർ.ടി.സി. ബസ്സ് സർവ്വീസ് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് അഗ്രഹാരം,മാങ്ങലാടി, പന്നിച്ചാൽ വഴിഎള്ളുമന്നം, ഒരപ്പിലേക്ക് സർവീസ് ആരംഭിച്ചു.അഗ്രഹാരം, മാങ്ങലാടി, പന്നിച്ചാൽ...
കാവുംമന്ദം ഹരിത നഗരമായി പ്രഖ്യാപിച്ചു
കാവുംമന്ദം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് തരിയോട് പഞ്ചായത്ത് ആസ്ഥാനമായ കാവുംമന്ദത്തെ ഹരിത നഗരമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രഖ്യാപനം നടത്തി....
മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ മഹോത്സവം
പുൽപ്പള്ളി: തീർത്ഥാടന കേന്ദ്രമായ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ മഹോത്സവം ജനുവരി 7 മുതൽ 15 വരെ നടത്തപ്പെടുമെന്ന് പള്ളി കമ്മിറ്റി...
ഡയാലിസിസ് സെന്ററിന് തറക്കല്ലിട്ടു
മാനന്തവാടി: പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ തറക്കല്ലിട്ടു.പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മവും രണ്ടാം ഈത്തപ്പഴം ചാലഞ്ച് റമസാൻ...
വീൽചെയറും വോക്കിങ് സ്റ്റിക്ക് വിതരണവും നടത്തി
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് വേണ്ടിയുള്ള വീൽചെയറുകളും വാക്കിംഗ് സ്റ്റിക് എന്നിവ സൈറ്റ് വയനാടിന്റെയും ഡോൺബോസ്കോ കോളജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്കിന്റെയും...
കരുതലും കൈത്താങ്ങും; ജില്ലയിൽ 1056 പരാതികൾ
മാനന്തവാടി: സാധാരണക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മൂന്ന് താലുക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകൾ. മൂന്ന് ദിവസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളിൽ നടന്ന...
Average Rating