പുതുവത്സരാഘോഷവും ജനറൽ ബോഡിയും നടത്തി

 

എടവക:എടവക പഴശ്ശിനഗർ റസിഡൻസ് അസോസിയേഷന്റെ പുതുവത്സരാഘോഷം റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ശ്രീ. പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി തുളസീധരൻ ആദരിച്ചു. പഴശ്ശി നഗർ റസി: അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.പി. വാണിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീ.കെ.എം.ഷിനോജ് സ്വാഗതം ആശംസിച്ചു. .പി. കാദർ, എം.കെ. അനിൽകുമാർ, കെ.എം. രാജു , സി എം.ജോസ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം കപ്പച്ചേരി കുഞ്ഞാലി, എഴുത്തുകാരനായ കെ.കെ. ചന്ദ്രൻ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *