ഡയാലിസിസ് സെന്ററിന് തറക്കല്ലിട്ടു

മാനന്തവാടി: പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ തറക്കല്ലിട്ടു.പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മവും രണ്ടാം ഈത്തപ്പഴം ചാലഞ്ച് റമസാൻ ക്യാമ്പയിൻ ഉൽഘാടനവും പീച്ചംങ്കോട് അംബേദ്ക്കർ കാൻസൻ സെന്ററിന് സമീപത്തുള്ള സി.എച്ച് സെന്ററിൽ പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. രണ്ട് കോടി രൂപ മുടക്കി പരേതനായ പടയൻ അഹമ്മദിന്റെ ഓർമക്ക് മകൻ ശുഹൈൽ അഹമ്മദ്പടയനാണ് ഡയാലിസിസ് സെന്റർ നിർമ്മിക്കുന്നത്. സി.എച്ച് സെന്റർ പ്രസിഡണ്ട് സി.അബദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. പടയൻ അബ്ദുള്ള ഹാജി, ശുഹൈൽ പടയൻ, ഡോ .റാഷിദ് ഗസാലി കൂളിവയൽ, ജില്ലാ ലീഗ് സെക്രട്ടറിമാരായ കെ.ഹാരിസ്, സി.കുഞ്ഞബ്ദുള്ള, വൈസ് പ്രസി വി. അസ്സയ്‌നാർ ഹാജി, മണ്ഡലം ലീഗ് പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി, സവാദ് റഹ്മാനി, കെ.ജെ പൈലി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ഹൈ ടെക് അഷ്റഫ്, ഈന്തൻ അബ്ദുള്ള ഹാജി, ഗഫൂർ കുറ്റ്യാടി, ടി,ഹസ്സൻ മുസ്ല്യാർ, മൊയ്ദു മക്കിയട്, ബാപ്പു എസ്റ്റേറ്റ് മുക്ക്, എം.ഖാലിദ്, ഉസ്മാൻ പള്ളിയാൽ, കെ.ഇബ്രാഹിം ഹാജി, കേളോത്ത് അബ്ദുള്ള, ഇബ്രാഹിം മുസ്ലിയാർ, ഈ.വി സിദീഖ് എന്നിവർ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *