കരുതലും കൈത്താങ്ങും; ജില്ലയിൽ 1056 പരാതികൾ

മാനന്തവാടി: സാധാരണക്കാർ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മൂന്ന് താലുക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകൾ. മൂന്ന് ദിവസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളിൽ നടന്ന അദാലത്തിൽ നിരവധി പരാതികളാണ് വനം വകുപ്പ് മന്ത്രി എ കെ. ശശീന്ദ്രൻ പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു എന്നിവരുടെ നേതൃത്വത്തിൽ പരിഹരിച്ചത്. വൈത്തിരി താലൂക്കിൽ 317 പരാതികളും ബത്തേരിയിൽ 336 പരാതികളും മാനന്തവാടി താലൂക്കിൽ 310 പരാതികളുമാണ് ലഭിച്ചത്. ഓൺലൈനായി വൈത്തിരിയിൽ 201പരാതിയും ബത്തേരിയിൽ 128 പരാതികളും മാനന്തവാടിയിൽ 403 പരാതികളുമാണ് ലഭിച്ചത്.ഓൺലൈനായി 244 അപേക്ഷകൾ ലഭിച്ചു. 28 പരാതികൾ അദാലത്തുമായി ബന്ധമില്ലാത്തതിനാൽ നിരസിച്ചു. പ്രാഥമിക തലത്തിൽ തീർപ്പാക്കാൻ കഴിയുന്ന പരാതികൾ അദാലത്ത് വേദിയിൽ വച്ചു തന്നെ തീർപ്പാക്കി. ബാക്കിയുള്ള പരാതികൾ തുടർ നടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. ഈ പരാതികളിൽ ഉടൻ പരിഹാരം കാണാനുള്ള നിർദേശം നൽകുകയായിരുന്നു. വിവിധ വകുപ്പുതല പരിശോധനകൾ ആവശ്യമായ പരാതികളിൽ വകുപ്പുകൾ സംയുക്തമായി പരിഹരിക്കും. പൊതുവഴി തടസ്സപ്പെടുത്തൽ, അതിർത്തി തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രശ്‌നപരിഹാരങ്ങൾക്കായി തുടർ പരിശോധനകൾ അനിവാര്യമാണ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *