അദാലത്തുകൾ മാതൃകാപരം പരാതികൾ പരിഹരിക്കും മന്ത്രി ഒ.ആർ.കേളു

മാനന്തവാടി: കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണാൻ കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞതായി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ മാനന്തവാടി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പരാതികൾ കൂട്ടത്തോടെ പരിഹരിക്കാനും ഫയലുകൾ തീർപ്പാക്കാനുമായാണ് സർക്കാർ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. നവകേരള മിഷനുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ പദ്ധതികൾ ഏറ്റെടുത്ത് പൂർത്തീകരിച്ച് വരികയാണ്. അതോടൊപ്പം തന്നെയാണ് പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ അദാലത്തുകളും നടത്തുന്നത്. പരാതികൾ ചെറുതായാലും വലുതായാലും ജനങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഒട്ടേറെ ജീവൽ പ്രശ്നങ്ങളിൽ പരാതികളുടെ പരിഹാരം മുന്നോട്ട് പോകാനുള്ള കരുത്താണ്. ഓഫീസുകളിലെത്തുന്നവരുടെ പ്രശ്‌നങ്ങൾ പ്രാഥമിക തലത്തിൽ തന്നെ തീർപ്പാക്കാനുള്ള ശ്രമം ഉണ്ടാകണം. സർക്കാർ ഓഫീസുകൾ സേവനത്തിന്റെ മാതൃകയാവണമെന്നും മന്ത്രി ഒ.ആർ.കേളു പറഞ്ഞു.
മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി.കെ.രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധിരാധാകൃഷ്ണൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ, എ,ഡി.എം കെ.ദേവകി തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *