കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം സംശാദ് മരക്കാർ നിർവഹിച്ചു
കണിയാമ്പറ്റ: കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിൽ കൃഷി ചെയ്ത നെല്ല് കൊയ്തു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചത്. യന്ത്ര സഹായമില്ലാതെ പരമ്പരാഗത രീതി മാത്രം പിന്തുടർന്ന് കൊണ്ട് ചെയ്ത നെൽ കൃഷി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമൊരുക്കലിൽ തുടങ്ങി കൊയ്ത്തുവരെ തീർത്തത് കീർത്തന കുടുംബശ്രീയിലെ അമൃത ജെ എൽ ജി ഗ്രൂപ്പിലെ ആറ് സ്ത്രീകളാണ്. രണ്ടര ഏക്കറിലായി ഉമ നെൽവിത്താണ് കൃഷി ചെയ്തത്. ആറുമാസത്തെ കഷ്ടപ്പാടിന്റെ ഫലം കൊയ്തെടുത്ത സന്തോഷത്തിലാണവർ. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ബിജു കുമാർ, ക്ഷേമകാര്യ ചെയർമാൻ ഷംസുദ്ദീൻ പള്ളിക്കര, കണിയാമ്പറ്റ പഞ്ചായത്ത് വാർഡ് മെമ്പർമാരായ റഷീദ് കെ,സുജേഷ് കുമാർ, ജെസി ലസ്ലി,കുഞ്ഞായിഷ കെ, സന്ധ്യ ലീഷു,സരിത ടി കെ,കമലരാമൻ, ബിനു ജേക്കബ്, രേഷ്മ രമേശ്, പി നജീബ്, സുമ പി എൻ, സലിജ ഉണ്ണി, സീനത്ത് തൻവീർ, അബ്ദുൽ ലത്തീഫ് മേമാടൻ, ബിന്ദു ബാബു, ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്, കണിയാമ്പറ്റ സി ഡി എസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീർ എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
മലയോര ഹൈവെ നിർമ്മാണം; എൽഎഫ്സ്കൂൾ ജംഗ്ഷൻ വീതി കൂട്ടൽ;സർവ്വകക്ഷി യോഗം വിളിക്കണം: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി മലയോര ഹൈവെ നിർമ്മാണം എൽഎഫ്സ്കൂൾ ജംഗ്ഷൻ വീതി കൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു ജംഗ്ഷൻ വീതി...
എസ്.എസ്.എൽ.സി പ്ലസ് ടു ഡേ ക്യാമ്പ് ആരംഭിച്ചു
കൊറോം: തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ എസ് എസ് എൽ സി പ്ലസ്ടു വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത് വിഞാൻജ്യോതി ഗോത്രദീപ്തി പദ്ധതി...
നിരവധിമോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്നാൾ പിടിയിൽ
പനമരം: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തി പനമരത്ത് ഒളിവിൽ കഴിയുകയായിരുന്നയാൾ പിടിയിൽ. പുതുപ്പാടി സ്വദേശിയും നിലവിൽ പനമരം കരുമ്പുമ്മലിൽ താമസിച്ചുവരുന്ന ചാമപുരയിൽ സക്കറിയ...
പൊഴുതന ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു: കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്
പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു.കല്പറ്റയിൽ നിന്നും പാറത്തോട് ലേക്ക് സർവീസ് നടത്തുന്ന കുഞ്ഞാറ്റ ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.വടകര സ്വദേശികളായ സഹോദരങ്ങളും...
കല്ലോടി എസ്.ജെ.എച്ച്.എസ്.എസ് സിൽവർ ജൂബിലി: സ്നേഹസംഗമം സംഘടിപ്പിച്ചു
കല്ലോടി: 25 വർഷം പിന്നിടുന്നു കല്ലോടി സെന്റ്ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒരിക്കൽകൂടി സ്കൂൾ അങ്കണത്തിൽ ഒരുമിച്ചുകൂടി. പാട്ടുപാടിയും ഓർമ്മകൾ പങ്കുവെച്ചും പരസ്പരം കുശലങ്ങൾ...
മലയോര ഹൈവേ നിർമ്മാണം:ഇരുഭാഗത്തും നടപ്പാത വേണമെന്നാവശ്യം; നിർമ്മാണ പ്രവൃത്തി സിപിഐ നിർത്തിവെപ്പിച്ചു
മാനന്തവാടി: മാനന്തവാടി എൽഎഫ് ജംഗ്ഷനിൽ നടക്കുന്ന മലയോര ഹൈവേ നിർമ്മാണ പ്രവൃത്തിക്കെതിരെ നാട്ടുകാർ രംഗത്ത്, റോഡിന് ഒരു ഭാഗത്ത് മാത്രം നടപ്പാത നിർമ്മിക്കാതെ ഇരുഭാഗത്തും നടപ്പാത വേണമെന്നാണാവശ്യം...
Average Rating