ശ്രീദേവിയുടെ വീട്ടിൽ ഉടൻ വെളിച്ചമെത്തും
നെന്മേനി പഞ്ചായത്തിലെ കരിങ്കാളിക്കുന്ന് പണിയ നഗറിൽ താമസിക്കുന്ന ശ്രീദേവിയുടെ വീട്ടിലെ വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കുന്നതിന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു താലൂക്ക്തല അദാലത്തിൽ നിർദേശം നൽകി. സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ ശ്രീദേവിയുടെ പരാതി പരിഗണിക്കവെയാണ് വൈദ്യുതി ബിൽ കുടിശ്ശിക ഒഴിവാക്കുന്നതിനും വൈദ്യുതി പുന:സ്ഥാപിക്കുന്നതിനും മന്ത്രി കെ.എസ് ഇ ബി അധികൃതർക്കും ടി.ഡി ഒയ്ക്കും നിർദ്ദേശം നൽകിയത്. ശ്രീദേവി 12 വർഷമായി ക്യാൻസർ ചികിത്സയിലാണ്. ഭർത്താവ് ചന്ദ്രൻ പത്ത് വർഷം മുമ്പ് മരിച്ചു. ഏകമകൻ മരത്തിൽ നിന്നും വീണ് നട്ടെല്ല് തകർന്ന് കിടപ്പിലാണ്. മകന്റെ ഭാര്യയും മക്കളും ഉൾപ്പെടുന്നതാണ് ശ്രീദേവിയുടെ കുടുംബം. മകന്റെ ഭാര്യ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. അസുഖബാധിതരെ നോക്കേണ്ടത് കൊണ്ട് തന്നെ മകന്റെ ഭാര്യയ്ക്ക് എല്ലാ ദിവസവും ജോലിക്ക് പോകാനും സാധിക്കുന്നില്ല. വൈദ്യുതി വിച്ഛേദിക്കുകയും റവന്യൂ റിക്കവറി വരുകയും ചെയ്ത സാഹചര്യത്തിലാണ് ശ്രീദേവി അദാലത്തിൽ എത്തി മന്ത്രിയെ വിവരം ധരിപ്പിച്ചത്. ശ്രീദേവിയുടെ വീട്ടിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉടൻ നടപടി സ്വീകരിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശംനൽകിയത്.
കൂടുതൽ വാർത്തകൾ കാണുക
പൊഴുതന ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു: കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്
പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു.കല്പറ്റയിൽ നിന്നും പാറത്തോട് ലേക്ക് സർവീസ് നടത്തുന്ന കുഞ്ഞാറ്റ ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.വടകര സ്വദേശികളായ സഹോദരങ്ങളും...
കല്ലോടി എസ്.ജെ.എച്ച്.എസ്.എസ് സിൽവർ ജൂബിലി: സ്നേഹസംഗമം സംഘടിപ്പിച്ചു
കല്ലോടി: 25 വർഷം പിന്നിടുന്നു കല്ലോടി സെന്റ്ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒരിക്കൽകൂടി സ്കൂൾ അങ്കണത്തിൽ ഒരുമിച്ചുകൂടി. പാട്ടുപാടിയും ഓർമ്മകൾ പങ്കുവെച്ചും പരസ്പരം കുശലങ്ങൾ...
മലയോര ഹൈവേ നിർമ്മാണം:ഇരുഭാഗത്തും നടപ്പാത വേണമെന്നാവശ്യം; നിർമ്മാണ പ്രവൃത്തി സിപിഐ നിർത്തിവെപ്പിച്ചു
മാനന്തവാടി: മാനന്തവാടി എൽഎഫ് ജംഗ്ഷനിൽ നടക്കുന്ന മലയോര ഹൈവേ നിർമ്മാണ പ്രവൃത്തിക്കെതിരെ നാട്ടുകാർ രംഗത്ത്, റോഡിന് ഒരു ഭാഗത്ത് മാത്രം നടപ്പാത നിർമ്മിക്കാതെ ഇരുഭാഗത്തും നടപ്പാത വേണമെന്നാണാവശ്യം...
വജ്രജൂബിലി ഫെല്ലോഷിപ്പിന് കെ. എ. അഭിനു അർഹയായി
കണിയാമ്പറ്റ: കേരള സർക്കാർ സാംസ്കാരികവകുപ്പിൻ്റെ 2025-ലെ കലാകാരർക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് (പെയിൻ്റിംഗ്) കണിയാമ്പറ്റ കൂടോത്തുമ്മൽ താമസിക്കുന്ന കെ. എ. അഭിനുവിന് ലഭിച്ചു. തൃപ്പൂണിത്തുറ ആർ. എൽ. വി....
കാന്റീൻ കാറ്ററിംഗ് മേഖലയിൽ സംഘടിപ്പിച്ച നൈപുണ്യ പരിശീലനം സമാപിച്ചു
സുൽത്താൻ ബത്തേരി: സൂക്ഷ്മ സംരഭം ആരംഭിക്കാൻ താല്പര്യമുള്ള സുൽത്താൻബത്തേരി ബ്ലോക്കിലെ വിവിധ സിഡിഎസ് കളിൽ നിന്നും തിരഞ്ഞെടുത്ത 34 കുടുംബശ്രീ വനിതകൾക്കാണ് കാൻറീൻ കാറ്ററിങ് മേഖലയിൽ പരിശീലനം...
‘ഇവോക് ‘വൈദ്യുത വാഹനചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം നാളെ
മാനന്തവാടി: ഇലക്ട്രിക് വെഹിക്കിൾ ഓണേഴ്സ് കേരള ( ഇവോക്) യുടെ കീഴിലുള്ള 41-ാമത്തെ ചാർജിംഗ് സ്റ്റേഷൻ മാനന്തവാടി വയനാട് സയ ഹോട്ടലിന്റെ പാർക്കിങ്ങിൽ ജനുവരി ടഞായറാഴ് വൈകുന്നേരം...
Average Rating