ലൈഫ് ഭവനപദ്ധതി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ

ലൈഫ് ഗുണഭോക്താക്കളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കതുതലും കൈത്താങ്ങും ബത്തേരി താലൂക്ക്തല അദാലത്ത് സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി തരംമാറ്റുന്നതിനായി നിരവധി അപേക്ഷകൾ അദാലത്തിൽ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികൾ ഊർജ്ജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഒട്ടേറെ ജീവൽ പ്രശ്നങ്ങളുടെ പരാതി പരിഹാര വേദിയാവുകയാണ് സംസ്ഥാനമാകെ നടക്കുന്ന അദാലത്തുകൾ. മന്ത്രിമാർ നേരിട്ട് പങ്കെടുത്താണ് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. ചെറുതും നിസ്സാരമായതുമായ പരാതികൾ വരെയും അദാലത്തിൽ വരുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതൊക്കെയും പരാതിക്കാരെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. വിവിധ വകുപ്പുകളുമായി ആലോചിക്കേണ്ട വിഷയങ്ങൾ ഒരു വേദിയിൽ വളരെ വേഗം പരിഹരിക്കാൻ കഴിയുമെന്നതാണ് അദാലത്തിന്റെ പ്രത്യേകത. ജനങ്ങൾ നൽകുന്ന പരാതികൾക്ക് പരിശോധനകൾ ആവശ്യമാണെങ്കിൽ ഇതിനായി വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഒട്ടും താമസിയാതെ തന്നെ ഈ വിഷയങ്ങളിൽ നടപടിയെടുക്കണം. ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ജനങ്ങൾക്ക് നീതി വൈകരുതെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ എന്നിവടങ്ങളിലെ വിവിധ ധനസഹായങ്ങളും നഷ്ടപരിഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മുൻഗണന വിഭാഗത്തിൽ 13 റേഷൻകാർഡുകളും വിതരണം ചെയ്തു. പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ, സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി.കെ.രമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, നേർത്തേൺ സി.സി.എഫ് കെ.എസ്.ദീപ, എ.ഡി.എം.കെ.ദേവകി, സബ്കളക്ടർ മിസൽ സാഗർ ഭരത്, വൈൽഡ് ലൈഫ് വാർഡൻ വരുൺഡാലിയ, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ.രാമൻ തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *