വയനാട് പുനരധിവാസം; രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂർത്തിയാക്കി സർവ്വേ സംഘം
കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സർവേ വിഭാഗം പൂർത്തിയാക്കിയത്. അത്യന്താധുനിക സർവേ ഉപകരണമായ ആർ ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളിൽ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗൺഷിപ്പിന് ഉപയോഗിക്കാൻ പറ്റുന്ന 100 ഏക്കറോളം വേർതിരിച്ചെടുത്തത്. പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫർ സോൺ, ഹൈ ടെൻഷൻ വൈദ്യുതി ലൈനിന്റെ ബഫർ സോൺ, കുത്തനെ ചരിവുള്ള സ്ഥലങ്ങൾ, നിലവിലുള്ള റോഡുകൾ, ചതുപ്പ് സ്ഥലങ്ങൾ, പൊതുജനങ്ങൾ കൈവശം വെക്കുന്ന സ്ഥലം എന്നിവ പ്രത്യേകം വേർതിരിച്ച് മാറ്റിയാണ് ഉപയുക്തമായ സ്ഥലം കണ്ടെത്തിയത്. റവന്യൂ, ഫോറസ്റ്റ് സംഘത്തിന് മരങ്ങളുടെയും മറ്റും കണക്കെടുപ്പിന് മുൻപായി സ്ഥലങ്ങൾ വേർതിരിച്ച് മാറ്റാൻ 2 ദിവസമാണ് ലഭിച്ചത്. ജില്ലയിലെ വിവിധ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസുകളിലെ സ്ഥിരം, താൽക്കാലിക ജീവനക്കാരും ചേർന്ന് 6 ടീമുകളായാണ് സർവേ നടത്തിയത്. സർവേ ഡെപ്യുട്ടി ഡയറക്ടർ ആർ ബാബുവിന്റെ മേൽനോട്ടത്തിൽ ജില്ലാ സർവേ സൂപ്രണ്ട് ഷാജി കെ പണിക്കർ, ഹെഡ് സർവേയർമാരായ പ്രബിൻ സി പവിത്രൻ, ഉല്ലാസൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ പൂർത്തിയാക്കിയത്
കൂടുതൽ വാർത്തകൾ കാണുക
ഹലോ ഇംഗ്ലീഷ് ‘ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE - 40 യുടെ ഭാഗമായി...
ലൈഫ് ഭവനപദ്ധതി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
ലൈഫ് ഗുണഭോക്താക്കളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കതുതലും കൈത്താങ്ങും ബത്തേരി താലൂക്ക്തല അദാലത്ത്...
കരുതലും കൈത്താങ്ങും പരിഹരിക്കപ്പെടുന്നത് നാടിന്റെ പ്രശ്നങ്ങൾ -മന്ത്രി ഒ.ആർ.കേളു
സാധാരണക്കാരായ നിരവധി പേർക്ക് കരുതലും കൈത്താങ്ങും അദാലത്ത് ആശ്വാസമാണ്. നാടിന്റെ പ്രശ്നങ്ങളാണ് അദാലത്തിന്റെ വേദിയിലെത്തുന്നത്. പ്രാഥമിക തലത്തിൽ തന്നെ പരിഹാരം കാണാൻ കഴിയുന്ന പരാതികൾക്ക് കാലങ്ങളോളം ഓഫീസുകൾ...
വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം 5ന്
മാനന്തവാടി: വെള്ളമുണ്ട വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം ജനുവരി 5ന് വെള്ളമുണ്ട എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ...
ഓർമ്മ പെരുന്നാൾ 4,5 തീയതികളിൽ
മൂലങ്കാവ്: സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ യൂഹാനോൻ മംദോനോയുടെ ഓർമ്മ പെരുന്നാൾ ജനുവരി 4, 5 (ശനി, ഞായർ) തീയതികളിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ...
വയനാട് ഫെസ്റ്റ് തിങ്കളാഴ്ച തുടങ്ങും: ഒരുക്കങ്ങൾ പൂർത്തിയായി
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം കൊടുക്കുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി ആറിന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
Average Rating