വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം 5ന്

മാനന്തവാടി: വെള്ളമുണ്ട വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം ജനുവരി 5ന് വെള്ളമുണ്ട എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ വി എം മുരളീധരൻ അധ്യക്ഷതവഹിക്കും.എഴുത്തുകാരൻ വി. കെ. സന്തോഷ് കുമാർ കുടുംബ ചരിത്ര വിശദീകരണം നടത്തും.കുടുംബ സംഗമത്തിന്റെ
പ്രസക്തി എന്ന വിഷയത്തിൽ മീനങ്ങാടി നരനാരായണ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദ പുരി മുഖ്യപ്രഭാഷണംനടത്തും.മുതിർന്ന കുടുംബാംഗങ്ങളായ വി. ശങ്കരൻ നമ്പ്യാർ വി.ശ്രീധരൻ നമ്പ്യാർ മാധവി അക്കമ്മ, പാർവതി അക്കമ്മ, ലക്ഷ്‌മി അക്കമ്മ എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കുടുംബാംഗങ്ങളെ പരിചയപ്പെടുത്തലും വീഡിയോ പ്രസൻ്റേഷനും നടക്കും.ഉച്ചഭക്ഷണത്തിനുശേഷം വിവിധ കലാപരിപാടികളോടെ സംഗമത്തിന് തിരശ്ശീല വീഴും. വി ലക്ഷ്‌മി, വി ബാലകൃഷ്ണൻ എന്നിവർ സംസാരിക്കുംപത്രസമ്മേളനത്തിൽ വി .എം : മുരളീധരൻ വി. ബാലകൃഷ്‌ണൻ നമ്പ്യാർ, ശശിധരൻ നമ്പ്യാർ, കെ. ടി.സുകുമാരൻ എന്നിവർ പങ്കെടുത്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *