കൃഷിയിടങ്ങളിൽ ഡ്രിപ്പ്, സ്പ്രിംഗ്‌ളർ സബ്‌സിഡിയോടെ; അപേക്ഷ സമർപ്പിക്കാം

കണിയാമ്പറ്റ: കാർഷിക വിളകളെ കടുത്ത വേനലിൽ നിന്നും സംരക്ഷിക്കുന്നതിന് കൃഷിയിടങ്ങളിൽ ഡ്രിപ്പ്, സ്പ്രിംഗ്ളർ മുതലായ സൂക്ഷ്മമ ജലസേചന മാർഗ്ഗങ്ങൾ സബ്‌സിഡിയോടെ ചെയ്യുന്നതിന് വയനാട് കൃഷി അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ് കണിയാമ്പറ്റ, മില്ലുമുക്കിൽ അപേക്ഷ ക്ഷണിക്കുന്നു. ഓഫീസിൽ നിന്നും പ്രവർത്തി അനുമതി ലഭിച്ചു പൂർത്തീകരിക്കുന്ന പ്രവർത്തികൾക്ക് ചെയ്യുന്ന സ്ഥലത്തിൻ്റെ അളവിനും സൂക്ഷ്മ ജലസേചനത്തിൻ്റെ തരത്തിനും അനുസരിച്ച് പരമാവധി കേന്ദ്ര സർക്കാർ അംഗീകൃത നിരക്കിന്റെ 45% മുതൽ 55% വരെ സബ്സി‌ഡി നൽകുന്നതാണ്. പരമാവധി 5 ഹെക്ടർ വരെയെ സബ്‌സിഡി അനുവദിക്കുകയുള്ളൂ. വയനാട് ജില്ലയിലെ കർഷകർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി സൂക്ഷ്മ ജലസേചന മാർഗ്ഗങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ കൃഷിയിടങ്ങളിൽ സ്ഥാപിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും അടുത്തുള്ള കൃഷിഭവനുകളിലോ കണിയാമ്പറ്റ, മില്ലുമുക്കിലുള്ള വയനാട് കൃഷി അസിസ്റ്റൻ്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലോ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക, 9383471924, 9383471925,

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *