വടുവൻചാൽ ഫാമിലി ആശുപത്രിയിൽ ദന്തരോഗ ചികിത്സാവിഭാഗം തുടങ്ങുന്നു
കൽപ്പറ്റ: വടുവൻചാൽ ഫാമിലി ആശുപത്രിയിൽ ദന്തരോഗ ചികിത്സാവിഭാഗം പ്രവർത്തനം തുടങ്ങുന്നു. ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.എസ്. തസ്ലിം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.പി. അശ്വിൻ, ദന്തരോഗ ചികിത്സാവിഭാഗം മേധാവി ഡോ.പി.എസ്. പ്രദീപ്, ഡോ.എ.എസ്. ശീതൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. ഫാമിലി ആശുപത്രിക്ക് ജില്ലയിൽ പുൽപ്പള്ളി, വെള്ളമുണ്ട എട്ടേനാല്, മേപ്പാടി എന്നിവിടങ്ങളിൽ ബ്രാഞ്ചുണ്ട്. സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമായ ഇവിടങ്ങളിലും ദന്തരോഗ ചികിത്സാവിഭാഗം ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
ഹലോ ഇംഗ്ലീഷ് ‘ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE - 40 യുടെ ഭാഗമായി...
ലൈഫ് ഭവനപദ്ധതി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
ലൈഫ് ഗുണഭോക്താക്കളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കതുതലും കൈത്താങ്ങും ബത്തേരി താലൂക്ക്തല അദാലത്ത്...
കരുതലും കൈത്താങ്ങും പരിഹരിക്കപ്പെടുന്നത് നാടിന്റെ പ്രശ്നങ്ങൾ -മന്ത്രി ഒ.ആർ.കേളു
സാധാരണക്കാരായ നിരവധി പേർക്ക് കരുതലും കൈത്താങ്ങും അദാലത്ത് ആശ്വാസമാണ്. നാടിന്റെ പ്രശ്നങ്ങളാണ് അദാലത്തിന്റെ വേദിയിലെത്തുന്നത്. പ്രാഥമിക തലത്തിൽ തന്നെ പരിഹാരം കാണാൻ കഴിയുന്ന പരാതികൾക്ക് കാലങ്ങളോളം ഓഫീസുകൾ...
വയനാട് പുനരധിവാസം; രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂർത്തിയാക്കി സർവ്വേ സംഘം
കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സർവേ വിഭാഗം പൂർത്തിയാക്കിയത്. അത്യന്താധുനിക സർവേ ഉപകരണമായ ആർ ടി...
വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം 5ന്
മാനന്തവാടി: വെള്ളമുണ്ട വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം ജനുവരി 5ന് വെള്ളമുണ്ട എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ...
ഓർമ്മ പെരുന്നാൾ 4,5 തീയതികളിൽ
മൂലങ്കാവ്: സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ യൂഹാനോൻ മംദോനോയുടെ ഓർമ്മ പെരുന്നാൾ ജനുവരി 4, 5 (ശനി, ഞായർ) തീയതികളിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ...
Average Rating