മാലിന്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു

കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മരിച്ചതിൽ തിരിച്ചറിയാത്തവരുടേതടക്കം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിച്ച പുത്തുമലയ്ക്കു സമീപം മാലിന്യവുമായി എത്തിയ രണ്ട് ലോറികൾ(ടിപ്പർ) നാട്ടുകാർ തടഞ്ഞു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ലോറികൾക്കൊപ്പം ഉണ്ടായിരുന്ന ചിലരെ പോലീസ് രക്ഷപ്പെടാൻ അനുവദിച്ചുവെന്ന് ആരോപിച്ച് മേപ്പാടി സ്റ്റേഷനു മുന്നിൽ സിപിഎം പ്രവർത്തകർ കുത്തിയിരിപ്പുസമരം നടത്തി.
ടാങ്കുകളിൽ നിറച്ച മാലിന്യം കയറ്റിയ ലോറികളാണ് പുത്തുമലയിൽ എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞിട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
കക്കൂസ് മാലിന്യമാണ് ടാങ്കുകളിലെന്നാണ് നാട്ടുകാരുടെ സംശയം. കടുത്ത ദുർഗന്ധമാണ് ടാങ്കുകളിൽനിന്നു വമിക്കുന്നത്. പുത്തുമലയിൽ സ്വകാര്യ ഭൂമിയിൽ തള്ളാൻ കൊണ്ടുവന്നതാണ് മാലിന്യമെന്നാണ് നാട്ടുകാരുടെ നിഗമനം. ലോറികൾ എവിടെനിന്നാണ് വന്നതെന്നതിൽ വ്യക്തതയായില്ല.
ഏരിയ സെക്രട്ടറി വി. ഹാരിസ്, കെ.കെ. സഹദ് എന്നിവരുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മേപ്പാടി പോലീസ് സ്റ്റേഷനുമുന്നിൽ രാത്രി തുടങ്ങിയ സമരം ഇന്നു രാവിലെയും തുടരുകയാണ്. പുത്തുമലയിൽ മാലിന്യം തള്ളാൻ നടന്ന ശ്രമത്തിൽ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ നിർത്തണമെന്നും സിപിഎം സംസ്ഥാന സമിതിയംഗം പി. ഗഗാറിൻ ആവശ്യപ്പെട്ടു.
പുത്തുമലയിൽ ലോറികൾ തടഞ്ഞവരിൽ ചിലരുടെ മൊഴി ഇന്നു രാവിലെ സ്റ്റേഷനിലെത്തിയ കൽപ്പറ്റ ഡിവൈഎസ്പി രേഖപ്പെടുത്തി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *