കാണാതായവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും

ദുരന്തത്തിൽ കാണാത്തായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താൻ കഴിയാത്തവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര ധനസഹായം വേഗത്തിൽ നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗികമായ കണക്ക് പ്രകാരം ഉരുൾദുരന്തത്തിൽ ഇത് വരെ മരണപ്പെട്ടത് 263 പേരാണ്. ഡി.എൻ.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്. കാണാതായവരിൽ നിലവിൽ 35 പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ നിലവിൽ 100 സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്കായിട്ടുണ്ട്. നിലവിൽ കാണാതായ 35 പേരുടെ ലിസ്റ്റ് റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി സബ് കളക്ടർ പ്രസിദ്ധീകരിക്കും. തുടർന്ന് ജില്ലാ കളക്ടർ സംസ്ഥാന സർക്കാറിലേക്ക് മരണ സ്ഥിരീകരണത്തിനായി ലിസ്റ്റ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ അറിയിക്കാം. അന്തിമ ലിസ്റ്റ് സർക്കാരിന്റെ വെബ്‌സൈറ്റ്, ഗസറ്റ്, രണ്ട് ദിനപത്രങ്ങൾ, വില്ലേജ് -താലൂക്ക്, പഞ്ചായത്ത് ഓഫീസുകളിൽ പ്രസിദ്ധീകരിക്കും. തുടർന്ന് പട്ടികയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ മരണ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, എ.ഡി.എം കെ. ദേവകി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *