എച്ച്.ഡി.എഫ്.സി ബാങ്ക് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ കൈമാറ്റ ചടങ്ങ് നടത്തി
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ നിർവഹിച്ചു നടപ്പിലാക്കുന്ന എച്ച്.ഡി.എഫ്.സി.ബാങ്കിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ കൈമാറ്റ ചടങ്ങ് ബഹു. വയനാട് ജില്ല അസിസ്റ്റന്റ് കളക്ടർ ശ്രീ. ഗൗതം രാജ് ഐ എ എസ് നിർവഹിച്ചു.
വയനാട്, ഇടുക്കി ജില്ലകളിലെ ഇരുപതു വില്ലേജുകളിലായി ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയിലൂടെ കർഷകരുടെ വരുമാനമാർഗ്ഗങ്ങൾ വൈവിധ്യവല്ക്കരിച്ച്, കർഷക സമൂഹങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക, ഉത്തമമായ കാർഷികവൃത്തിയിലൂടെ ഉത്പാദനം വര്ധിപ്പിക്കുക, കാർഷികവും, കാര്ഷികേതരവുമായ ചെറുകിട വരുമാനദായക സംരംഭങ്ങൾ പോത്സാഹിപ്പിക്കുക എന്നതിനോടൊപ്പം വിദ്യാഭാസം, പ്രകൃതി, ഊര്ജ്ജസംരക്ഷണ പ്രവർത്തനങ്ങളുടെ ഇരുന്നൂറ് സോളാർ ലൈറ്റുകൾ , പൊതു കുളങ്ങളുടെ നവീകരണം തുടങ്ങി വിവിധ മേഖലകളിൽ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ വിജയകരമായി നടപ്പിൽ വരുത്താനും പദ്ധതി വഴി സാധിച്ചു.
സ്മാർട് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഇരുപത്തിരണ്ടു സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഇതിന്റെ ഭാഗമായി പതിനൊന്നു സ്കൂളുകൾക്ക് ഓരോ സ്മാർട്ട് ക്ലാസ്സ് റൂം, പതിനാറു സ്കൂളുകൾക്ക് സയൻസ് ലാബ് പ്രൈമറി സ്കൂളിന് ആറു ആക്ടിവിറ്റി കോർണർ, ഇരുപതു സ്കൂളുകൾക്ക് ലൈബ്രറി എന്നിവ ലഭ്യമാക്കി. കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നൽകുകയും, ചുവരുകൾ ചിത്രാലംകൃതമാക്കുകയും ചെയ്തുകൊണ്ട് ഈ പദ്ധതിക്ക് കീഴിൽ നാൽപതു അങ്കണവാടികൾ പുനരുദ്ധരിക്കപ്പെട്ടു.+
സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. എച്ച് ഡി എഫ് സി ബാങ്ക് കൽപ്പറ്റ ബ്രാഞ്ച് മാനേജർ ശ്രീ ശങ്കർ പ്രഭാകരൻ, ജില്ല വിവ്യസായ കേന്ദ്രം കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. രമ ആർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീ സുധീശൻ, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ഷക്കീല വി, , കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ ഫെലോ ശ്രീ റോണി കെ റോയ്, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ ബിനേഷ് എം കെ, സീനിയർ സൈന്റിസ്റ്റ് പ്രജീഷ് പരമേശ്വരൻ, പ്രോജക്ട് കോഡിനേറ്റർ മാരായ എൻ ഗോപാലകൃഷ്ണൻ, സിജോ തോമസ്, വിവിധ പ്രോജക്ട് വില്ലേജുകളിൽ നിന്നും പ്രതിനിധികളായി എത്തിയ സംരംഭകർ , കർഷകർ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
Average Rating