വയനാട് പുനരധിവാസം; നിർമ്മാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്, നിർമ്മാണ മേൽനോട്ടം കിഫ്‌കോണിന്

*രണ്ട് ടൗൺഷിപ്പുകളാണ് വയനാട്ടിൽ നിർമ്മിക്കുന്നത്

വയനാട്: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതിയുടെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കൺസൾട്ടൻസി കമ്പനിയായ കിഫ്‌കോൺ നിർമ്മാണ മേൽനോട്ടം നടത്തും. രണ്ട് ടൗൺഷിപ്പുകളാണ് വയനാട്ടിൽ നിർമ്മിക്കുന്നത്. 1000 സ്‌ക്വയർ ഫീറ്റ് വീടുകളായിരിക്കും നിർമ്മിക്കുക.
ഇന്നാണ് പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ മന്ത്രിസഭ അംഗീകരിച്ചത്. രണ്ട് എസ്റ്റേറ്റിലായി ടൗൺഷിപ്പുകൾ വികസിപ്പിച്ച് വീടുകൾ നിർമ്മിക്കാനുള്ള കർമ്മപദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22 ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു. തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകാൻ തീരുമാനിച്ചെങ്കിലും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, എം ടി വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നില്ല.
‘ഐ സി ബാലകൃഷ്ണൻ 17 പേരുടെ പട്ടിക തന്നു’; വെളിപ്പെടുത്തലുമായി ബത്തേരി അർബൻ ബാങ്ക്‌ മുൻ ചെയർമാൻ
ഇതിനിടെ ഉരുൾപൊട്ടൽ പുനാരധിവാസവുമായി ബന്ധപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സർവ്വേ നടപടികൾ ആരംഭിച്ചു. 10 ഗ്രൂപ്പായി തിരിഞ്ഞാണ് സർവ്വേ നടക്കുന്നത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് സർവേ. 600 കുടുംബങ്ങൾക്ക് ഈ എസ്റ്റേറ്റിൽ വീട് വച്ച് നൽകാനാകും എന്നാണ് കരുതുന്നത്.

Ad
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *