തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Ad

തലപ്പുഴ: വാളാട് ഇടിഞ്ഞ കൊല്ലി പ്രദേശത്ത് നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഉലഹന്നാൻസ് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ക്വാറി പ്രവർത്തനം മൂലം തകർന്ന പഞ്ചായത്ത് റോഡ് പിഴ ഈടാക്കി പുനർനിർമ്മിക്കുക , ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ഗ്രന്ഥശാലാ സംഘം സംസ്ഥാന എക്സി . കമ്മിറ്റി അംഗവുമായ എൻ.കെ.ജോർജ് മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ റജി മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ വി. സുരേഷ് കുമാർ മാസ്റ്റർ, ജോണി . പി. പി , ജോസ് പുലിതൂക്കിൽ, ജിൻജി പി.കെ., ജിനി ബിജു, റോയി കുളപ്പുറം,ബിനു പൊട്ടക്കൽ, അജിത. പി, തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *