
കൽപ്പറ്റയിൽക്രിട്ടിക്കൽ കെയർ ബ്ലോക്ക്; അന്തിമ തീരുമാനമായി


കൽപ്പറ്റ: നഗരസഭ ജനറൽ ആശുപത്രിയുടെ കീഴിൽ അനുവദിച്ച ക്രിട്ടിക്കൽ കെയർ നഗരസഭയുടെ പഴയ പ്രാഥമിക ആരോഗ്യ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ആരംഭിക്കാൻ അന്തിമ തീരുമാനമായതായി അഡ്വ ടി സിദ്ധീഖ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ അഡ്വ ടി.ജെ ഐസക് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കഴിഞ്ഞ ദിവസം എൻ.എച്ച്.എം. ചിഫ് എൻജിനിയറുടെ സാന്നിധ്യ ത്തിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. 2022-23 സാമ്പത്തിക വർഷത്തിലാണ് പി എം അഭിം സ്കിമിൽ ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ആരംഭിക്കാൻ 23.75 കോടി രൂപ അനുവദിച്ചത്. ജനറൽ ആശുപത്രിയോട് ചേർന്ന് ആരംഭിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഇതിനായി സ്ഥലം ലഭിക്കാൻ കാലതാമസം ഉണ്ടാവുകയും 2025 മാർച്ചിന് മുമ്പായി 50 ശതമാനം തുക ചെലവഴിക്കണമെന്ന നിബന്ധനയുമുണ്ടായി. 2026 മാർച്ചിന് മുമ്പായി 50 ശതമാനം തുക ചിലവഴിക്കാൻ സമയം നീട്ടിത്തരികയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു. ഉപകരണങ്ങളോടുകൂടെയുള്ള 50 ബെഡുകളോട് കൂടി ആധുനിക മെഡിക്കൽ കാഷ്വാലിറ്റി, സി.ടി.സ്ക്കാൻ, വെന്റ്റിലേറ്റർ, എന്നിവ കൂടി ക്രിറ്റിക്കൽ കെയർ ബ്ലോക്കിൽ പ്രവർത്തിക്കും. ആദ്യത്തെ അഞ്ച് വർഷക്കാലം എൻ.എച്ച്.എം സ്റ്റാഫിനെ നിയമിക്കും. പഴയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 268 കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾക്കായി പി.ഡബ്ല്യു.ഡിക്ക് കത്തയക്കാനും ആയതിനുള്ള തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ സരോജിനി ഓട്ടമ്പത്ത്, മുൻ ചെയർമാൻ കേയം തൊടി മുജീബ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി മുസ്തഫ , കൗൺസിലർ ആയിശ പള്ളിയാൽ തുടങ്ങിയവരും പങ്കെടുത്തു
കൂടുതൽ വാർത്തകൾ കാണുക
ശ്രീനാരായണ ഗുരുദേവദർശനം സ്വച്ഛജീവിതത്തിന് പര്യാപ്തംച സ്വാമി ഗുരു പ്രസാദ്
പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവന്റെ മഹിതമായ ഉദ്ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്തമാണെന്ന് ശിവഗിരി മഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ അഭിപ്രായപ്പെട്ടു. 1305 സെന്റർ പുൽപ്പള്ളി...
നീലഗിരിയിൽ 24 മണിക്കൂർ ഹർത്താൽ; ഇ-പാസ് നിയന്ത്രണത്തിനെതിരെ വ്യാപാരികൾ
ഗൂഡല്ലൂർ: നീലഗിരിയിൽ വ്യാപാരി സംഘം ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ബുധനാഴ്ച രാവിലെ 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി...
വിശേഷ ദിവസങ്ങളിൽ ഭക്ഷണമൊരുക്കിചാരിറ്റി പ്രവർത്തകർ
കൽപറ്റ: 14 വർഷമായി മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തും വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിലും നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും വിഭവമാർന്ന ഭക്ഷണം വിതരണം...
സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു*
പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനമാരംഭിച്ച സ്നേഹിതാ എക്സ്റ്റൻഷൻ സെന്റർ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം...
റമദാനിൽ ആർജിച്ച ഗുണങ്ങൾ നിലനിർത്തുക. ഇല്യാസ് മൗലവി
കൽപ്പറ്റ: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുറ ഡയറക്ടർ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു. കൽപ്പറ്റ മസ്ജിദ്...
ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ...