April 2, 2025

ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ നടത്തി

കൽപറ്റ : പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കണമെന്നും
പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും അധ്യാപക സർവീസ് സംഘടന സമര സമിതി ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു.
സമര സമിതിയുടെ നേതൃത്വത്തിൽ 2025 ജനുവരി 22 ന് നടത്തുന്ന സൂചന പണിമുടക്ക് വിജയിപ്പിക്കുക എന്ന ആഹ്വാനവുമായാണ് കൺവൻഷൻ നടത്തിയത്. ക്ഷാമബത്ത, ശമ്പള പരിഷ്ക്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കൺവൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ വി. സി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ലാ ചെയർമാൻ ടി.ഡി. സുനിൽ മോൻ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും എ.കെ.എസ്.ടി.യു. ജില്ല പ്രസിഡന്റ് നന്ദിയും പറഞ്ഞു. കെ.ജി.ഒ.എഫ്. ജില്ല സെക്രട്ടറി അമൽ, ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി കെ. എ. പ്രേംജിത്ത്, ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ഓഫീസ് തല പ്രചാരണങ്ങൾ, വാഹന പ്രചാരണ ജാഥകൾ തുടങ്ങി കാമ്പയിനുകൾ വിജയിപ്പിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *