April 2, 2025

അലുമ്നി അസോസിയേഷൻ പ്രതിനിധി സംഗമം

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അൻപതാം വാർഷിക ആഘോഷങ്ങളുടെ മുന്നോടിയായി സ്കൂളിൽ നിന്നു പഠിച്ചിറങ്ങിയ വിവിധ ബാച്ചുകളിലെ പൂർവ വിദ്യാർഥികളുടെ യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷങ്ങളുടെ മുന്നോടിയായുള്ള കൂടിച്ചേരലിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ഡോ.ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അലുമ്നി അസോസിയേഷൻ ജനറൽ കൺവീനർ ഷിബു കുറുമ്പേമഠം മോഡറേറ്ററായി. വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ച് അജിത് മാമ്പിള്ളീൽ, അഡ്വ.രാജീവ് പി.എം, വി.പി.യൂസഫ്, ബഷീർ പഞ്ചാര, അജ്മൽ പി, വിജയകുമാർ ചീങ്ങാടി, ഡോക്യുമെന്റേഷൻ കമ്മിറ്റി വൈസ് ചെയർമാൻ എം.ദേവകുമാർ പി.ടി.എ പ്രതിനിധി ഫസീല നൗഷാദ് എന്നിവർ സംസാരിച്ചു.
പി.ടി.എ പ്രസിഡൻ്റ് സജീവൻ സി.വി അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ ഗഫൂർ സ്വാഗതവും ഫിനാൻസ് കമ്മിറ്റി കൺവീനർ ബാബുരാജ് നന്ദിയും അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *