April 2, 2025

യൂത്ത് കോൺഗ്രസ് സായാഹ്ന പ്രതിഷേധ സദസ് നടത്തി

മേപ്പാടി: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് സംഘടന നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സായാഹ്ന സദസ് നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് സർക്കാർ പദ്ധതിയെങ്കിൽ ശക്തമായ നിയമ നടപടികൾക്കും പ്രതിഷേധങ്ങൾക്കും കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഓ.വി. റോയ്, ഒ. ഭാസ്‌കരൻ, ഗോകുൽദാസ് കോട്ടയിൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുൽദാസ്, ഹർഷൽ കോന്നാടൻ, രോഹിത് ബോധി, മുത്തലിബ് പഞ്ചാര, ലിറാർ പറളിക്കുന്ന്, വിഷ്ണു മേപ്പാടി, ജസ്വിൻ പടിഞ്ഞാറത്തറ, ആഷിക് വൈത്തിരി, ആഷിക് മൻസൂർ, ജിതിൻ മൂപ്പൈനാട്, കെ.എസ്. അനൂപ്, അനീഷ് വൈത്തിരി, എബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *