April 3, 2025

മാനന്തവാടി ശ്രീ വടേരി ശിവ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം 14 ന്

മാനന്തവാടി: ശ്രീ വാടേരി ശിവക്ഷേത്ര സന്നിധിയിൽ വെച്ചാണ് വിളക്ക് മഹോത്സവം നടക്കുക. 14 ന് രാവിലെ 6 മണിക്ക് ഗണപതിഹോമം മുതൽ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് കുടിയിരുത്തൽ പൂജ, അന്നദനം പാലക്കൊമ്പ് എഴുന്നള്ളത്ത് ഭജന, അപ്പം വാരൽ, കനലാട്ടം, വെട്ടും തടയും ഗുരുതിയും നടക്കും. വയനാട് ശ്രീ മുകാംബിക വിളക്ക് സംഘമാണ് വിളക്ക് ചടങ്ങുകൾക്ക് നേതൃത്വം നൽകുക, വാർത്താ സമ്മേളനത്തിൽ പുനത്തിൽ കൃഷ്ണൻ, പി.ഭാസ്ക്കരൻ നമ്പ്യാർ, എം.കെ. ഹരീന്ദ്രൻ , കെ. ഗോപാലകൃഷ്ണൻ, ജി.കെ. മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *