April 2, 2025

നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട കാൽ ലക്ഷത്തിലേറെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ

നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട കാൽ ലക്ഷത്തിലേറെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. ഖലിസ്ഥാനി സംഘടനകൾ, പിഎഫ്‌ഐ, എൽട്ടിട്ടിഇ തുടങ്ങിയവരുടെ അക്കൗണ്ടുകൾ ആണ് ബ്ലോക്ക് ചെയ്തത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഭീകര ബന്ധം കണ്ടെത്തിയ 28,079 യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററുകൾ ആണ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ഐടി നിയമത്തിലെ ചട്ടം 69എ അനുസരിച്ചാണ് നടപടി.
ഖലിസ്ഥാൻ ബന്ധമുള്ള 10,500 യുആർഎല്ലുകളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട 2,100 യുആർഎല്ലുകളും ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെടുന്നു. എൽട്ടിട്ടിഇ, J&K തീവ്രവാദികൾ, വാരിസ് പഞ്ചാബ് ഡെ എന്നീ സംഘനകളുടെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്ത മറ്റുള്ളവ.
ഫേസ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ വിവിധ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പു നടത്തുന്ന മറ്റു ലിങ്കുകളിലേക്കോ, ആപ്പികളിലേക്കോ നയിക്കുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഫേസ് ബുക്കിലെ 10976 അക്കൗണ്ടുകളും, എക്‌സിലെ 10136 അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *