
ഗാല പടിഞ്ഞാറത്തറ മഹോത്സവം ആവേശകരമായി തുടരുന്നു


പടിഞ്ഞാറത്തറ: ഗാല-പടിഞ്ഞാറത്തറ മഹോത്സവത്തിന്റെ എട്ടാംദിന പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും,കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റും,സംസ്കാര പടിഞ്ഞാറത്തറയും ചേർന്ന് 2024 നവംബർ 20 മുതൽ 2025 ജനുവരി 04 വരെ സംഘടിപ്പിക്കുന്ന പഞ്ചായത്ത് മഹോത്സവം
ഏറെ ശ്രദ്ധേയമായ പരിപാടിയായി മാറിയിരിക്കുകയാണ്.
2024 നവംബർ 22 മുതൽ 2024 ഡിസംബർ 8 വരെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന് സമീപം മെഗാ കാർണിവൽ ക്രമീകരിച്ചിട്ടുണ്ട്.
വലിയ ജനപങ്കാളിത്തമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
ഒരു നാടിനെ എങ്ങനെ സജീവമാക്കാൻ സാധിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് ‘ഗാല’യെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
ഇതോടനുബന്ധിച്ച് വിവിധയിനം സ്റ്റേജ് ഷോയും,ഗാനമേളയും, മിമിക്സ് പരേഡ് തുടങ്ങിയ പരിപാടികൾ ദിവസവും നടന്നുവരുന്നു. അതോടൊപ്പം
വ്യാപാരോത്സവത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും,തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് മെഗാ ബംബർ സമ്മാനമായി മൂന്ന് സ്കൂട്ടികളും, ഗോൾഡ് കോയിൻ, സ്മാർട്ട് ടി.വി, മൊബൈൽ ഫോൺ തുടങ്ങി മറ്റനേകം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ കാണുക
‘ഒരിടത്തൊപ്പം’ മാർ ബസേലിയോസിൽ ലിവിങ് ക്യാമ്പ് ആരംഭിച്ചു
ബത്തേരി:മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടക്കുന്ന ദശദിന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
ആദിവാസി യുവാവിന്റെ ആത്മഹത്യ പോലീസിന്റെ പങ്ക് അന്വേഷിക്കണം: യൂത്ത് ലീഗ്
കൽപ്പറ്റ:പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ അമ്പലവയൽ സ്വദേശി ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....
പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി
മീനങ്ങാടി : എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കൂലി കുടിശിക...
ലഹരി മാഫിയക്കെതിരെ ജാഗ്രതരാവുക- ഏപ്രിൽ 05 മുതൽ മെയ് 05 വരെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും;എസ്ഡിപിഐ
കൽപ്പറ്റ :കേരളത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും വ്യാപനവും അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന...
എം. ജൊവാന ജുവൽ പുരസ്കാരം ഏറ്റുവാങ്ങി
ന്യൂദൽഹി: കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്കാരങ്ങൾ സമ്മാനിച്ചു. ദൽഹിയിൽ നടന്ന ചടങ്ങിൽ വയനാട് സ്വദേശി എം.ജൊവാന ജുവൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്ന് പുരസ്കാരം...
ഇരുപത്തിയേഴാം വാർഷികവും എക്സലൻസ് അവാർഡ് വിതരണവും നടത്തി
സുൽത്താൻ ബത്തേരി:കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ്...