April 4, 2025

ദുരിതബാധിതരുടെ പുനരധിവാസം; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സത്യഗ്രഹം നടത്തി

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തി. കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബങ്ങൾക്കു കുട്ടികളുടെ പഠനവും നിത്യജോലിയും പ്രയാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടികാട്ടി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ ടി ജെ ഐസക്ക്, കെ വി പോക്കർ ഹാജി, ജി വിജയമ്മ ടീച്ചർ, ബിനു തോമസ്, കെ കെ രാജേന്ദ്രൻ, ഒ ഭാസ്‌കരൻ ഒ വി റോയ്, എ രാംകുമാർ, ഷിജു ഗോപാൽ, ഹർഷൽ കോന്നാടൻ, ശശി പന്നിക്കുഴി, രാജു ഹെജമാടി, സുന്ദർ രാജ് എടപ്പെട്ടി, രാധ രാമസ്വാമി, ആർ ഉണ്ണിക്കൃഷ്ണൻ, ജോൺ മാതാ, വയനാട് സക്കറിയാസ്, മോഹൻദാസ് കോട്ടക്കൊല്ലി, കെ ശശി കുമാർ, രോഹിത് ബോധി, പൊന്നു മുട്ടിൽ, ഉണ്ണിക്കൃഷ്ണൻ അരപ്പറ്റ, സുലൈമാൻ മുണ്ടക്കൈ, എൻ കെ സുകുമാരൻ, ടി.എ. മുഹമ്മദ്, എം നോറിസ്, കെ ബാബു, സുജാത മഹാദേവൻ, ശ്രീജ ബാബു, ഡിന്റോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *