April 3, 2025

ഐ.ഡി.ബി.ഐ ഉരുൾ ദുരന്തബാധിതർക്ക് ശുചിത്വ കിറ്റ് വിതരണം ചെയ്തു

കൽപ്പറ്റ: ഐ.ഡി.ബി.ഐ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സ്‌കീമിന്റെ ഭാഗമായി പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് ആരോഗ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു. പൂനെ സ്വയം ഐഡിബിഐ ഉരുൾ ദുരന്തബാധിതർക്ക് ശുചിത്വ കിറ്റ് വിതരണം ചെയ്തു ശിക്ഷൻ പ്രയോഗ് വഴിയാണ് ബാങ്ക് മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ ദുരിതബാധിതരിൽ 600 പേർക്ക് കിറ്റ് നൽകിയത്. കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ഐഡിബിഐ കോഴിക്കോട് റീജിയണൽ ഹെഡ് ആൻഡ് ജനറൽ മാനേജർ എം.സി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ഐഡിബിഐ റീജണൽ കോ ഓർഡിനേറ്റർ ജയ നാരായണൻ, കൽപ്പറ്റ ബ്രാഞ്ച് മാനേജർ പി.ആർ. പ്രദീപ്, സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ ഫാ.ഡാനി, പഞ്ചായത്ത് അംഗങ്ങളായ നൂറുദ്ദീൻ, സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. ദുരന്തബാധിതരുടെ പുനരധിവാസത്തിന് ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വനിധിയിലേക്ക് ഒരു കോടി രൂപ നൽകിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *